കാസർകോട്: അധികാര വികേന്ദ്രീകരണത്തിെൻറ രജതജൂബിലിയുടെ ഭാഗമായി ഏകദിന ശിൽപശാലയും സംഗമവും ശനിയാഴ്ച നടത്തുമെന്ന് ജില്ല പഞ്ചായത്ത് പ്രസിഡൻറ് എ.ജി.സി. ബഷീർ, കലക്ടർ കെ. ജീവൻബാബു എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ജില്ല ആസൂത്രണ സമിതി, സംസ്ഥാന ആസൂത്രണ ബോർഡ്, കില എന്നിവ സംയുക്തമായാണ് രജതജൂബിലി പരിപാടി ആസൂത്രണംചെയ്യുന്നത്. ജനകീയാസൂത്രണത്തിെൻറ ആദ്യഘട്ടം മുതലുള്ള ജില്ലയിലെ തദ്ദേശഭരണ അധ്യക്ഷന്മാരും സംഗമിക്കുന്നു എന്നതാണ് പരിപാടിയുടെ മുഖ്യ ആകർഷണം. മുനിസിപ്പൽ ടൗൺഹാളിൽ രാവിലെ 9.30ന് മന്ത്രി ഇ. ചന്ദ്രശേഖരൻ ഉദ്ഘാടനംചെയ്യും. ജില്ല പദ്ധതിരേഖയുടെ പ്രകാശനം സംസ്ഥാന ആസൂത്രണ ബോർഡ് വൈസ് ചെയർമാൻ ഡോ. വി.കെ. രാമചന്ദ്രൻ നിർവഹിക്കും. രജതജൂബിലി സ്മരണിക പ്രകാശനം പി. കരുണാകരൻ എം.പി നിർവഹിക്കും. എം.എൽ.എമാരായ എൻ.എ. നെല്ലിക്കുന്ന്, പി.ബി. അബ്്ദുൽ റസാഖ്, കെ. കുഞ്ഞിരാമൻ, എം. രാജഗോപാലൻ തുടങ്ങിയവർ പങ്കെടുക്കും. വിവിധ വിഷയവിദഗ്ധർ തുടങ്ങിയവർ ഏകദിന സെമിനാറിലും ചർച്ചയിലും പങ്കെടുക്കും. വാർത്തസമ്മേളനത്തിൽ ജില്ല ആസൂത്രണ സമിതി ഒാഫിസർ എം. സുരേഷും സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.