കാസർകോട്: നഗരസഭാ ഒാവർസിയർ സി.എസ്. അജിതയെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത് കൗൺസിലിനെ തെറ്റിദ്ധരിപ്പിച്ചതിനാലാണെന്ന് ചെയർപേഴ്സൻ ബീഫാത്തിമ ഇബ്രാഹീം. കൗൺസിൽ യോഗത്തിൽ കക്ഷിരാഷ്ട്രീയ വ്യത്യാസമില്ലാതെ ഐകകണ്ഠ്യേനയാണ് നടപടി. നഗരസഭയിലെ 2015-16 വർഷത്തെ ബി.പി.എൽ ഭവന നിർമാണ പദ്ധതിയിലെ ഗുണഭോക്താവിന് ബാക്കി തുക നൽകുന്നതുമായി ബന്ധപ്പെട്ട് തെറ്റിദ്ധാരണജനകമായ റിപ്പോർട്ട് സമർപ്പിച്ച നഗരസഭയിലെ മൂന്നാം ഗ്രേഡ് ഓവർസിയർ സി.എസ്.അജിതക്കെതിരെ വകുപ്പുതല അേന്വഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കുന്നതിനായി മുനിസിപ്പൽ കൗൺസിൽ യോഗം ഐകകണ്ഠ്യേന തീരുമാനിച്ചിട്ടുണ്ട്. യോഗത്തിലെ 15ാം നമ്പർ സപ്ലിമെൻററി അജണ്ടയിൽ നടന്ന വിശദമായ ചർച്ചയുടെ അടിസ്ഥാനത്തിലാണ് കൗൺസിൽ തീരുമാനം. പദ്ധതിയിലെ ഗുണഭോക്താവായ പി. പത്മനാഭ എന്ന വ്യക്തി 2015ൽ രണ്ട് ഘട്ടങ്ങളിലായി 150000 രൂപ കൈപ്പറ്റിയിരുന്നു. പിന്നീട്, വീട് നിയമപരമായ അളവിൽ പൂർത്തീകരിച്ച് വീടിന് നമ്പറും നൽകി. ഓവർസിയറുടെ റിപ്പോർട്ടിെൻറ അടിസ്ഥാനത്തിലാണ് മേൽ നടപടികളെല്ലാം പൂർത്തീകരിച്ചത്. എന്നാൽ മൂന്നും നാലും ഗഡുക്കൾ നൽകാൻ ബാക്കിയുണ്ടായിരുന്നു. ഓവർസിയറുടെ പിന്നീടുള്ള റിപ്പോർട്ടിൽ, മാനദണ്ഡങ്ങൾക്ക് വിരുദ്ധമായി നിർമാണം നടന്നിട്ടുണ്ടെന്നും ബാക്കി തുക നൽകാൻ കഴിയില്ലെന്നും പത്മനാഭക്കെതിരെ നിയമ നടപടി കൈക്കൊള്ളണമെന്നും മേലുദ്യോഗസ്ഥരെ അറിയിക്കുകയാണുണ്ടായത്. എന്നാൽ, മുനിസിപ്പൽ സെക്രട്ടറിയുടെ റിപ്പോർട്ട് പ്രകാരം ഇദ്ദേഹത്തിന് തുക നൽകാവുന്നതാണെന്നും പറഞ്ഞിട്ടുണ്ട്. മേലുദ്യോഗസ്ഥരെയും കൗൺസിലിനെയും തെറ്റിദ്ധരിപ്പിക്കാനുള്ള നീക്കമാണ് ഓവർസിയറുടെ ഭാഗത്തു നിന്നുമുണ്ടായതെന്ന് കൗൺസിൽ അഭിപ്രായപ്പെട്ടതായും ചെയർേപഴ്സൻ വാർത്താകുറിപ്പിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.