കാസർകോട്: നഗരസഭ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്ത ഒാവർസിയർ ബുധനാഴ്ച ഒാഫിസിലെത്തി ഒപ്പിട്ട് ജോലി ചെയ്തു. ജൂൺ 19ന് ചേർന്ന നഗരസഭ കൗൺസിൽ യോഗത്തിലാണ് ഒാവർസിയർ സി.എസ്. അജിതയെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്. 19ന് രാത്രി എട്ടുമണിക്കാണ് നഗരസഭ, മാധ്യമങ്ങൾക്ക് ഇതു സംബന്ധിച്ച അറിയിപ്പ് നൽകിയത്. എന്നാൽ, ഒാവർസിയർക്ക് നടപടി വിശദീകരിച്ചുകൊണ്ടുള്ള കത്ത് നൽകിയിട്ടില്ല. ഇത് അറിയാതെയാണ് ഒാവർസിയർ ഒാഫിസിലെത്തിയത്. ഇക്കാര്യം അവരെ അറിയിക്കാൻ ആരും തയാറായതുമില്ല. തനിക്ക് അത്തരം കത്തുകെളാന്നും ലഭിച്ചിട്ടില്ലെന്ന് ഒാവർസിയർ അജിത പറഞ്ഞു. നഗരസഭയിലെ അഴിമതിക്കെതിരെ റിപ്പോർട്ട് നൽകിയ ഓവർസിയറെ സസ്പെൻഡ് ചെയ്ത നഗരസഭാ ചെയർപേഴ്സെൻറ നടപടി പിൻവലിക്കണമെന്ന് ഡി.വൈ.എഫ്.ഐ കാസർകോട് ബ്ലോക്ക് കമ്മിറ്റി പ്രസ്താവനയിൽ ആവശ്യെപ്പട്ടു. ഭരണകക്ഷിയായ മുസ്ലിം ലീഗും മുഖ്യ പ്രതിപക്ഷമായ ബി.ജെ.പിയും ചേർന്നുള്ള വൻ തട്ടിപ്പാണ് നടക്കുന്നതെന്നും ഡി.വൈ.എഫ്.െഎ ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.