ഏഴാം റാങ്കി​െൻറ തിളക്കത്തിൽ കെ. അഭിജിത്ത്​

ഇരിട്ടി: നീറ്റ് പരീക്ഷയിൽ കേരളത്തിലെ ഏഴാം റാങ്ക് പുന്നാെട്ട നന്ദനം വീട്ടില്‍ കെ. അഭിജിത്തിന്. അഖിലേന്ത്യാതലത്തില്‍ 112ാം റാങ്ക് സ്വന്തമാക്കിയ അഭിജിത്തിന് എയിംസ് പ്രവേശനപരീക്ഷയിൽ 95ാം റാങ്കുമുണ്ട്. പുന്നാടെ നന്ദനം വീട്ടില്‍ രാജന്‍-രജിത ദമ്പതികളുടെ മൂത്തമകനാണ് ഇൗ മിടുക്കൻ. പുന്നാട് എല്‍.പി സ്‌കൂളില്‍ പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ അഭിജിത്ത് ചെണ്ടയാട് നവോദയിലായിരുന്നു തുടർപഠനം നടത്തിയത്. എസ്.എസ്.എൽ.സി പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസും പ്ലസ് ടുവിന് 94 ശതമാനം മാര്‍ക്കും സ്വന്തമാക്കിയിരുന്നു. സഹോദരി: അഭിരാമി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.