കർണാടകയിൽ വാഹനാപകടത്തിൽ അഞ്ചു തമിഴ്നാട് സ്വദേശികൾ മരിച്ചു

മംഗളൂരു: ഗോവയിൽനിന്ന് തമിഴ്നാട്ടിലേക്ക് മടങ്ങുന്നവർ സഞ്ചരിച്ച ടൊയോട്ട ക്വാളിസ്, നിർത്തിയിട്ട ലോറിയിൽ ഇടിച്ച് അഞ്ചുപേർ മരിച്ചു. മൂന്നുപേർക്ക് ഗുരുതര പരിക്കേറ്റു. വെല്ലൂർ ജില്ലയിലെ അമ്പൂർ ടൗൺ സ്വദേശികളായ തൗസീഫ് അഹ്മദ് (24), സദ്ദാം ഹുസൈൻ (22), സദ്ദാം (21), ശഹ്റൂഖ (20) എന്നിവർ സംഭവസ്ഥലത്തും ആസിഫ് (21) ചിത്രദുർഗ ആശുപത്രിയിലുമാണ് മരിച്ചത്. ചിത്രദുർഗ ജാവനഗൊണ്ടഹള്ളിയിലാണ് അപകടം. ഹിരിയൂർ പൊലീസ് കേസെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.