ചെറുവത്തൂർ: അവശനിലയിൽ ട്രാക്കിന് സമീപം വീണയാളുടെ കൈ അറ്റു. കാഞ്ഞങ്ങാട് പുതിയവളപ്പ് സ്വദേശി സുരേശനെയാണ് (50) ഇടത് കൈ മുറിഞ്ഞ് തൂങ്ങിയ നിലയിൽ ട്രാക്ക് പരിസരത്ത് കണ്ടെത്തിയത്. ചൊവ്വാഴ്ച രാവിലെ ഒമ്പതോടെ ചന്തേര റെയിൽവേ സ്‌റ്റേഷൻ പരിസരത്താണ് അപകടം. രാവിലെ കണ്ണൂർ-മംഗളൂരു പാസഞ്ചർ ട്രെയിനിൽ നിന്നിറങ്ങി രണ്ടാം നമ്പർ പ്ലാറ്റ്ഫോമിലേക്ക് പോകുന്നതിനിടെയാണ് ട്രാക്ക് പരിസരത്ത് ഇയാൾ വീണത്. അതേസമയത്തെത്തിയ കണ്ണൂർ ഭാഗത്തേക്കുള്ള ഏറനാട് എക്സ്പ്രസ് ഇടിച്ചാണ് ഇടത് കൈക്ക് സാരമായി പരിക്കേറ്റത്. നാട്ടുകാർ വിവരം നൽകിയതിനെ തുടർന്ന് തൃക്കരിപ്പൂർ ഫയർ ഫോഴ്സ് എത്തി ആംബുലൻസിൽ പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചു. സംഭവസമയം ആളെ തിരിച്ചറിഞ്ഞിരുന്നില്ല. ഫോട്ടോ സഹിതം ചന്തേര പൊലീസ് സമൂഹമാധ്യമങ്ങളിൽ വിവരം നൽകിയിരുന്നു. ഇത് ശ്രദ്ധയിൽപെട്ട ദുബൈയിലെ ബന്ധുവാണ് നാട്ടിലെ ബന്ധുക്കൾക്ക് വിവരം നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.