പബുകൾക്ക് അനുമതി നൽകരുതെന്ന്

മംഗളൂരു: നഗരത്തിൽ പബുകൾക്ക് അനുമതിനൽകരുതെന്ന് വി.എച്ച്.പി, ബജ്റംഗ്ദൾ നേതാക്കൾ ജില്ല അധികൃതരോട് വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. വാർത്തസമ്മേളനത്തിൽ വി.എച്ച്.പി ജില്ല കൺവീനർ പ്രദീപ് പമ്പ് വെൽ, ബജ്റംഗ്ദൾ കൺവീനർ പ്രവീൺ കുത്താർ എന്നിവർ പങ്കെടുത്തു. മംഗളൂരുവിൽ 2009ൽ നടന്ന പബ് അക്രമത്തിൽ പ്രതികളായ ശ്രീരാമസേന നേതാവ് പ്രമോദ് മുത്തലിക്കിനെയും 26 പേരെയും കഴിഞ്ഞ മാർച്ചിൽ കോടതി വെറുതെവിട്ടിരുന്നു. േപ്രാസിക്യൂഷ​െൻറ ഹരജിയെ തുടർന്ന് ഈ കേസ് പുനരന്വേഷണഘട്ടത്തിൽ നിൽക്കെയാണ് സംഘ്പരിവാർ പുതിയ ആവശ്യവുമായി രംഗത്തെത്തിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.