വായന വാരാഘോഷം

പരവനടുക്കം: പരവനടുക്കം ആലിയ സീനിയർ സെക്കൻഡറി സ്കൂളിൽ പ്രിൻസിപ്പൽ ഡോ. അബ്ദുൽജലീൽ പെർള ഉദ്ഘാടനം ചെയ്തു. സ്കൂളിലെ മികച്ച വായനക്കാർക്കുള്ള ലൈബ്രേറിയൻ ട്രോഫിയും ഉപഹാരവും എട്ടാംതരത്തിലെ ഫാത്തിമ തിഡിലിന് ലൈബ്രേറിയൻ മോഹനകുമാർ എടയിലം സമ്മാനിച്ചു.'എന്നറിവ്-നിന്നറിവ്' എന്ന പദ്ധതിക്ക് ചടങ്ങിൽ തുടക്കം കുറിച്ചു. എല്ലാ വിദ്യാർഥികളും തങ്ങൾ വായിച്ച പുസ്തകങ്ങൾ സഹപാഠികളുമായി കൈമാറ്റം ചെയ്യുകയും പുസ്തകാസ്വാദന കുറിപ്പ് തയാറാക്കുകയുമാണ് പരിപാടികൊണ്ട് ഉദ്ദേശിക്കുന്നത്. മികച്ച പുസ്തക നിരൂപണത്തിന് എല്ലാ മാസവും പ്രിൻസിപ്പൽസ് റോളിങ് ട്രോഫി സമ്മാനമായി നൽകും. വൈസ് പ്രിൻസിപ്പൽ സി.ടി. മുഹമ്മദ് അഷ്റഫ് അലി, കോഒാഡിനേറ്റർ പി. മുഹമ്മദ് നിസാർ, എ.ഒ. ഉദയകുമാർ പെരിയ എന്നിവർ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.