കൂത്തുപറമ്പ്: നവീകരണ പ്രവൃത്തി പാതിവഴിയിൽ നിലച്ചതോെട കിണവക്കൽ-വെള്ളപ്പന്തൽ റോഡിൽ വാഹനയാത്ര ദുഷ്കരമായി. പുതിയ കലുങ്കുകൾ നിർമിച്ച് റോഡിൽ മണ്ണിട്ടുയർത്തിയതാണ് ദുരിതമായത്. ദിവസവും ഇതുവഴി ഇരുപതിലേറെ ബസുകളും നൂറുകണക്കിന് മറ്റുവാഹനങ്ങളും പോകുന്നുണ്ട്. കപ്പാറ മുതൽ വണ്ണാെൻറമെട്ട വരെ റോഡ് മെക്കാഡം ടാറിങ് ചെയ്ത് നവീകരിക്കാൻ മൂന്നുകോടിയോളം രൂപ സർക്കാർ അനുവദിച്ചിരുന്നു. തുടർന്ന് കപ്പാറക്കും വെള്ളപ്പന്തലിനും ഇടയിലുള്ള മൂന്ന് കലുങ്കുകളുടെ നിർമാണം അടുത്ത കാലത്ത് പൂർത്തിയാക്കി. ഇതിനോടനുബന്ധിച്ച് അശാസ്ത്രീയമായി റോഡിൽ മണ്ണിട്ട് ഉയർത്തുകയായിരുന്നു. ഇൗ മൺകൂനയിലൂടെ അപകടാവസ്ഥയിലാണ് ബസുകൾ ഉൾപ്പെടെ കടന്നുപോകുന്നത്. യാത്രാദുരിതത്തിന് പരിഹാരമാവശ്യപ്പെട്ട് നാട്ടുകാർ അധികൃതരെ സമീപിച്ചെങ്കിലും ഇതുവരെ നടപടികളൊന്നും ഉണ്ടായിട്ടില്ല. അതേസമയം, റോഡ് നവീകരണം പൂർത്തിയാക്കാതെ കരാറുകാരൻ മുങ്ങിയതായും ആക്ഷേപമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.