പൂകൃഷി തുടങ്ങി

കൂത്തുപറമ്പ്: ഹരിതകേരളം പദ്ധതിയുടെ ഭാഗമായി ഓണത്തിനൊരുകുടം പൂവ് പദ്ധതിക്ക് കോട്ടയം പഞ്ചായത്തിൽ തുടക്കമായി. കിണവക്കൽ ആയിരം തെങ്ങിലെ ഒരേക്കർ സ്ഥലത്താണ് പൂകൃഷി ഇറക്കിയത്. കൃഷിഭവനുകൾ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ എന്നിവയുടെ സഹായത്തോടെയാണ് കൃഷി. മല്ലിക, ചെണ്ടുമല്ലി എന്നിവയാണ് ആദ്യഘട്ടത്തിൽ നടുന്നത്. മൂവായിരത്തോളം തൈകൾ പ്രത്യേകം തയാറാക്കിയിട്ടുണ്ട്. തേജസ് സ്വയം സഹായ സംഘത്തി​െൻറയും രണ്ടാം വാർഡ് കുടുംബശ്രീ യൂനിറ്റുകളുടെയും നേതൃത്വത്തിലാണ് കൃഷിയിറക്കുന്നത്. കോട്ടയം പഞ്ചായത്ത് പ്രസിഡൻറ് ടി. ഷബ്ന ആദ്യതൈ നട്ട് കൃഷിക്ക് തുടക്കംകുറിച്ചു. വാർഡ് മെംബർ ചമ്പാടൻ ദാമു അധ്യക്ഷത വഹിച്ചു. കൃഷി ഓഫിസർ സി. ഷിൻസി, എം. ദാസൻ, പി. രാഘവൻ, സി. രാജീവൻ, എം.കെ. രാജേഷ്, സി. വിജേഷ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.