മാഹി: കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ ജന്മദിനം വിവിധ പരിപാടികളോടെ മാഹിയിൽ ആഘോഷിച്ചു. യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പള്ളൂർ ഇന്ദിരാഭവനിൽ നടന്ന ആഘോഷം കേക്ക് മുറിച്ച് കോൺഗ്രസ് പ്രസിഡൻറ് രമേഷ് പറമ്പത്ത് ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് പ്രസിഡൻറ് അൻസിൽ അരവിന്ദ് അധ്യക്ഷത വഹിച്ചു. കെ.പി. ബഷീർ ഹാജി, കെ.വി. ഹരീന്ദ്രൻ, അലി അക്ബർ ഹാഷിം, എ.വി. അരുൺ, കെ. സുരേഷ് എന്നിവർ സംസാരിച്ചു. ചെമ്പ്ര: വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ . കുട്ടികൾകൾക്ക് പഠനോപകരണങ്ങളും മധുരപലഹാരങ്ങളും നൽകി. രാഘവൻ കിടാവ് ഉദ്ഘാടനം ചെയ്തു. സി. മോഹനൻ അധ്യക്ഷത വഹിച്ചു. പി.കെ. ശ്രീധരൻ, എം.പി. ശ്രീനിവാസൻ, സി. ജിജേഷ്, എം.പി. പുരുഷു, പ്രഭാകരൻ, പി. മുകുന്ദൻ എന്നിവർ സംസാരിച്ചു. മാഹി വൃദ്ധസദനത്തിലെ അന്തേവാസികൾക്ക് കോൺഗ്രസ് പ്രവർത്തകർ മധുരവും ഭക്ഷണവും നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.