മെഗാ യോഗ പ്രദർശനം നാളെ

മാഹി: യോഗ ദിനാചരണത്തോടനുബന്ധിച്ച് മാഹിയിലെ ആരോഗ്യ വിഭാഗം മെഗാ യോഗ പ്രദർശനം സംഘടിപ്പിക്കും. വ്യാഴാഴ്ച രാവിലെ ഏഴിന് മാഹി ഇൻഡോർ സ്റ്റേഡിയത്തിൽ ഡോ. വി. രാമചന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. അഡ്മിനിസ്ട്രേറ്റർ എസ്. മാണിക്ക ദീപൻ അധ്യക്ഷത വഹിക്കും. മാഹി മേഖലയിലെ വിവിധ സ്കൂളുകളിൽനിന്നുള്ള വിദ്യാർഥികളും പൊലീസ് വകുപ്പും ഒരുക്കുന്ന യോഗ പ്രദർശനവും ബോധവത്കരണ ക്ലാസുകളും നടക്കും. താൽപര്യമുള്ളവർ രാവിലെ ഏഴിന് ഇൻഡോർ സ്റ്റേഡിയത്തിൽ എത്തണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.