മാഹി: ചാലക്കര ഉസ്മാൻ ഗവ. ഹൈസ്കൂളിൽ വായന വാരാചരണത്തിന് തുടക്കംകുറിച്ചു. ഒരു മാസം നീളുന്ന പരിപാടികളാണ് സംഘടിപ്പിക്കുന്നത്. മയ്യഴി വിമോചനസമര രക്തസാക്ഷി പി.കെ. ഉസ്മാൻ മാസ്റ്ററുടെ ജിവിതത്തെ ആസ്പദമാക്കി രചിച്ച പുസ്തകങ്ങളും മയ്യഴി ചരിത്രരചനയും ഉൾപ്പെടുത്തി 'ഉസ്മാൻ വായന' എന്ന വേറിട്ട പരിപാടി ഇതിെൻറ ഭാഗമായി നടക്കും. പ്രധാനാധ്യാപകൻ എം. മുസ്തഫ ഉദ്ഘാടനം ചെയ്തു. വി.കെ. വനജാക്ഷി അധ്യക്ഷത വഹിച്ചു. എം.വി. സീനത്ത്, സിദ്ധാർഥ് പവിത്രൻ, സീസ്ത, നിരഞ്ജന, ധനേഷ്, ശീതൾ, ജ്യോതിർമയി, അക്ഷയ് എന്നിവർ സംസാരിച്ചു. തുടർന്ന് വായനവേദി അംഗങ്ങൾ അധ്യാപകരോടൊപ്പം ചാലക്കര പൊതു ഗ്രന്ഥാലയം സന്ദർശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.