തലശ്ശേരി: പ്രകൃതിക്ഷോഭ ബാധിത പ്രദേശങ്ങളിൽ കുടുംബത്തിെൻറ വരുമാനം നോക്കാതെ സൗജന്യ റേഷൻ ഉൾപ്പെടെയുള്ള സഹായങ്ങൾ എത്തിക്കാൻ അധികൃതർ തയാറാകണമെന്ന് തലശ്ശേരി എ.സി. ഷണ്മുഖദാസ് സ്മാരക വേദി നേതൃയോഗം ആവശ്യപ്പെട്ടു. എൻ.സി.പി സംസ്ഥാന ജനറൽ സെക്രട്ടറി വി.വി. കുഞ്ഞികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കെ. സുരേശൻ അധ്യക്ഷത വഹിച്ചു. കെ. മുകുന്ദൻ, അജയൻ പായം, സി.വി. നരേന്ദ്രൻ, വി. രാമകൃഷ്ണൻ, വി. പുരുഷു, പി. പ്രസന്നൻ, കെ.പി. ശിവപ്രസാദ്, കെ.എം. രാജീവൻ, കെ.വി. രജീഷ് എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: കെ. സുേരശൻ (പ്രസി), എൻ. ബാലകൃഷ്ണൻ, അജയൻ പായം (വൈസ് പ്രസി), കെ. മുകുന്ദൻ, കെ.വി. രജീഷ്, സി.വി. നരേന്ദ്രൻ, പി. സന്ധ്യ സുകുമാരൻ, കെ.എം. രാജീവൻ, വി. പുരുഷു (ജന. സെക്ര), ബെന്നി കൊട്ടാരം (ട്രഷ).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.