കല്യാശ്ശേരി: കെ.എസ്.ആർ.ടി.സി ബസിനു പിന്നിൽ വാനിടിച്ച് വാൻ ഡ്രൈവർക്ക് പരിക്കേറ്റു. ഇദ്ദേഹത്തെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച പുലർച്ച അഞ്ചു മണിയോടെ ദേശീയപാതയിൽ കല്യാശ്ശേരി ഹാജിമൊട്ടയിലാണ് അപകടം. പറശ്ശിനിക്കടവിൽനിന്ന് കണ്ണൂരിലേക്ക് പോകുന്ന ബസിനു പിന്നിൽ തളിപ്പറമ്പിൽനിന്ന് തലശ്ശേരി ഭാഗത്തേക്ക് പോകുന്ന വാനാണ് ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ വാനിെൻറ മുൻഭാഗം പാടേ തകർന്നു. വാനിൽ കുടുങ്ങിയ ഡ്രൈവറെ നാട്ടുകാരാണ് ആശുപത്രിയിൽ എത്തിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.