കീച്ചേരിയിൽ മോഷണ ശ്രമം: രണ്ടുപേർ പിടിയിൽ

പാപ്പിനിശ്ശേരി: തട്ടുകടകളും ചെറുഹോട്ടലുകളും കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന രണ്ടുപേരെ വളപട്ടണം പൊലീസ് അറസ്റ്റ് ചെയ്തു. മഹാരാഷ്ട്ര സ്വദേശികളായ മധുകർ ഷിൻഡെ (45), സഞ്ജയ് കാശിനാഥ് (30) എന്നിവരെയാണ് ചൊവ്വാഴ്ച പുലർച്ച ഒന്നരയോടെ വളപട്ടണം പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരിൽനിന്നും മോഷണ വസ്തുക്കളും കവർച്ചക്ക് ഉപയോഗിക്കുന്ന ആയുധങ്ങളും പിടികൂടി. കീച്ചേരിയിലെ തട്ടുകടയിൽനിന്ന് ഗ്യാസ് കട്ടർ ഉപയോഗിച്ച് കുത്തിത്തുറന്ന് മോഷ്ടിച്ച അടുപ്പും കണ്ടെത്തിയിട്ടുണ്ട്. ഇവർ മാസങ്ങളായി കണ്ണൂർ, കാസർകോട് ജില്ലകളിൽ നിരവധി മോഷണങ്ങൾ നടത്തിയതായി സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. പുലർച്ച പട്രോളിങ്ങിനിടയിലാണ് പിടിയിലായത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.