പുസ്​തകലോകം കാണാൻ കുട്ടിക്കൂട്ടമെത്തി

കണ്ണൂർ: വായന ദിനത്തിൽ വായനയുടെ പുതുഗന്ധം തേടി കുട്ടിക്കൂട്ടമെത്തി. എളയാവൂർ സെൻട്രൽ എൽ.പി സ്കൂളിലെ 16 വിദ്യാർഥികളാണ് ജില്ല ലൈബ്രറിയിലെത്തിയത്. നാൽപതിനായിരത്തോളം പുസ്തകങ്ങളുള്ള ജില്ല ലൈബ്രറിയുടെ പ്രവർത്തനം അറിയുന്നതിനും ഇതുവരെ കാണാത്ത പുസ്തകങ്ങൾ പരിചയപ്പെടാനുമാണ് കുട്ടികൾ അധ്യാപകരുമൊത്ത് നഗരത്തിലെത്തിയത്. ലൈബ്രറി പരിചയപ്പെട്ടതിന് പുറമെ അഭിമുഖവും നടന്നു. കവിയൂർ രാജഗോപാലൻ, രാധാകൃഷ്ണൻ മാണിക്കോത്ത്, കെ. പ്രഭാകരൻ, സുനീഷ് വടക്കുമ്പാടൻ എന്നിവരാണ് കുട്ടികളുമായി സംവദിച്ചത്. ലൈേബ്രറിയന്മാരായ കെ. രാജൻ, ഇന്ദുകല, വി.കെ. ആഷിയാന എന്നിവർ കുട്ടികൾക്ക് പുസ്തകങ്ങളെയും പ്രവർത്തനങ്ങളെയും പരിചയപ്പെടുത്തി. എളയാവൂർ സ്കൂൾ അധ്യാപകരായ മാധവൻ, ജയന്തി എന്നിവരും കുട്ടികളുടെ കൂടെയുണ്ടായിരുന്നു. സ്കൂൾ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഉദ്ഘാടനം രാധാകൃഷ്ണൻ മാണിക്കോത്ത് നിർവഹിച്ചു. ലൈബ്രറി കൗൺസിൽ ജില്ല സെക്രട്ടറി പി.കെ. ബൈജു സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.