പുസ്തക സംവാദം

പാപ്പിനിശ്ശേരി: കല്യാശ്ശേരി ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസ് യൂനിറ്റി​െൻറ നേതൃത്വത്തിൽ വായനദിനത്തിൽ പുസ്തകസംവാദവും ചർച്ചക്ലാസും സംഘടിപ്പിച്ചു. കല്യാശ്ശേരി പഞ്ചായത്ത് പ്രസിഡൻറ് ഇ.പി. ഓമന ഉദ്ഘാടനം ചെയ്തു. കഴിഞ്ഞവർഷത്തെ വായനദിനത്തിൽ കാട്ടാമ്പള്ളി ഗവ. മാപ്പിള യു.പി സ്കൂളിന് സമർപ്പിച്ച എ.പി.ജെ. അബ്ദുൽ കലാം ഓപൺ ലൈബ്രറിക്കുവേണ്ടി കൂടുതൽ പുസ്തകങ്ങൾ സംഘടിപ്പിച്ച എൻ.എസ്.എസ് വളൻറിയർമാരെ ചടങ്ങിൽ അനുമോദിച്ചു. പി.ടി.എ പ്രസിഡൻറ് പി. സജീവൻ, പ്രിൻസിപ്പൽ കെ.സി. സിജു, എൻ.എസ്.എസ് പ്രോഗ്രാം ഓഫിസർ ടി.പി. റഹീം, കെ. ശ്യാംജിത്ത് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.