പാപ്പിനിശ്ശേരിയിൽ കുളം നവീകരിച്ചു

പാപ്പിനിശ്ശേരി: മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിയിലൂടെ പാപ്പിനിശ്ശേരി പഞ്ചായത്തിലെ കീച്ചേരി മംഗലശ്ശേരി -------താവക്ക്-------- സമീപത്തെ കുളം ഉപയോഗയോഗ്യമാക്കി. ലക്ഷങ്ങൾ ചെലവിട്ട് പമ്പ്സെറ്റ് സ്ഥാപിച്ചിരുന്നെങ്കിലും കർഷകർക്ക് ഉപകാരം ലഭിച്ചിരുന്നില്ല. 496 തൊഴിൽദിനങ്ങൾ ഉപയോഗിച്ചാണ് കുളം നവീകരിച്ചത്. കല്ലുകെട്ടാൻ മാത്രം വിദഗ്ധ തൊഴിലാളികളെ ഉപയോഗിച്ചു. ബാക്കിയെല്ലാം സ്ത്രീതൊഴിലാളികളാണ് പൂർത്തിയാക്കിയത്. 100 ചതുരശ്ര മീറ്ററാണ് കുളത്തി​െൻറ അളവ്. നവീകരിച്ച കുളം ജലസേചനത്തിനും കുളിക്കുന്നതിനും പ്രയോജനപ്പെടുത്താനാകുമെന്ന് പഞ്ചായത്ത് പ്രസിഡൻറ് കെ. നാരായണൻ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.