കണ്ണൂർ: സംയുക്ത സംഘടനകളുടെ നേതൃത്വത്തിൽ സഹകരണ ബാങ്ക് ജീവനക്കാർ ജില്ല സഹകരണ ജോ. രജിസ്ട്രാർ ഒാഫിസിനു മുന്നിൽ ഉപവാസസമരം നടത്തി. കാലാവധി കഴിഞ്ഞ് 14 മാസമായ ശമ്പളപരിഷ്കരണത്തിന് നടപടികൾ സ്വീകരിക്കുക, 2014 ജൂലൈ മുതൽ കുടിശ്ശികയായ രണ്ട് ഗഡു ക്ഷാമബത്ത അനുവദിക്കുക, കേരള ബാങ്കിെൻറ മറവിലുള്ള അപ്രഖ്യാപിത നിയമന നിരോധനം പിൻവലിക്കുക, ക്ലാസിഫിക്കേഷൻ നോംസ് പ്രകാരം അർഹമായ തസ്തികകൾക്ക് അനുമതി നൽകുക, ജീവനക്കാർക്ക് പ്രമോഷൻ നിഷേധിക്കുന്ന നടപടി അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ഒാൾ കേരള ജില്ല സഹകരണ എംപ്ലോയീസ് കോൺഗ്രസും ഒാൾ കേരള ഡിസ്ട്രിക്ട് കോഒാപേററ്റിവ് ബാങ്ക് എംപ്ലോയീസ് യൂനിയനും സംയുക്തമായാണ് ഉപവാസം നടത്തിയത്. ഡി.സി.സി പ്രസിഡൻറ് സതീശൻ പാച്ചേനി ഉദ്ഘാടനം ചെയ്തു. സഹകരണ എംപ്ലോയീസ് കോൺഗ്രസ് ജില്ല പ്രസിഡൻറ് എം.കെ. ശ്യാംലാൽ അധ്യക്ഷത വഹിച്ചു. എ.കെ. ബാലകൃഷ്ണൻ,എം. നാരായണൻകുട്ടി, മുണ്ടേരി ഗംഗാധരൻ, ടി.ഒ. മോഹനൻ, ജയ്സൺ തോമസ്, മനോജ് കൂവേരി, കെ.കെ. വേണുഗോപാൽ, കെ. ദിലീപ് കുമാർ, എ.കെ. സതീശൻ, പി. സുനിൽ കുമാർ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.