മട്ടന്നൂര്‍: വ്യാപാരം ഒഴിഞ്ഞു മാസങ്ങള്‍ പിന്നിട്ടിട്ടും നഗരസഭയുടെ അപകടനിലയിലായ പഴയ വ്യാപാര സമുച്ചയം പൊളിച്ചുനീക്കിയില്ല. ജൂണ്‍ 10നുമുമ്പ് പൊളിച്ചുനീക്കുമെന്നായിരുന്നു അറിയിച്ചതെങ്കിലും ഏതാനും വാതിലുകളും ജനാലകളും അടര്‍ത്തിമാറ്റിയതല്ലാതെ കെട്ടിടം ഇപ്പോഴും പഴയപടി തന്നെ നിലനില്‍ക്കുകയാണ്. കാലവര്‍ഷം കനത്തതും കെട്ടിടത്തിെൻറ പിന്‍ഭാഗത്ത് പലഭാഗത്തും വിള്ളല്‍ വീണതും ബന്ധപ്പെട്ടവര്‍ ശ്രദ്ധിക്കാത്തത് നാട്ടുകാരില്‍ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. അപകടനിലയിലെന്ന് നാലുവര്‍ഷം മുമ്പ് നഗരസഭ കെട്ടിടവിഭാഗം മുന്നറിയിപ്പുനല്‍കി വ്യാപാരികളോട് ഒഴിയാന്‍ ആവശ്യപ്പെട്ടതോടെ നിരവധി ചര്‍ച്ചക്കൊടുവില്‍ വ്യാപാരികള്‍ കഴിഞ്ഞ ഡിസംബറോടെ ഒഴിയുകയും പലരും പുതിയ മാളിലേക്കു മാറുകയും ചെയ്തു. മുന്‍വശത്ത് അപകടനിലയിലുള്ള പഴയ ഷോപ്പിങ് കോംപ്ലക്‌സ് കാഴ്ച മറയ്ക്കുന്നതിനാല്‍ അതു പൊളിച്ചുമാറ്റിയേ വാടക നല്‍കുകയുള്ളൂവെന്ന നിലപാടിലാണ് വ്യാപാരികളില്‍ പലരും. അതുകൊണ്ടുതന്നെ നഗരസഭക്ക് ലക്ഷങ്ങളുടെ വരുമാനനഷ്ടമാണുണ്ടാകുന്നത്. photo മട്ടന്നൂര്‍ പൊലീസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറായി ചുമതലയേറ്റ ജോഷി ജോസ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.