കണ്ണൂർ: എം.എസ്.എഫ് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ വിദ്യാർഥികൾ ഹയർസെക്കൻഡറി റീജനൽ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫിസ് ഉപരോധിച്ചു. ഹയർസെക്കൻഡറി പ്രവേശനത്തിലെ കമ്യൂണിറ്റി േക്വാട്ട അട്ടിമറിക്കെതിരെയാണ് ആർ.ഡി.ഡി ഇൻ ചാർജ് അനിൽകുമാറിനെ ഒാഫിസിൽ ഉപരോധിച്ചത്. ജനറൽ പ്രവേശനം കഴിഞ്ഞ് കമ്യൂണിറ്റി േക്വാട്ട പ്രവേശനം നൽകുക, സംവരണം അട്ടിമറിക്കാനുള്ള സർക്കാർ നീക്കം ഉപേക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ഉപരോധം. രാവിലെ 10ന് തുടങ്ങിയ ഉപരോധം 12 ഒാടെയാണ് സമാപിച്ചത്. ആർ.ഡി.ഡിയുമായി നടന്ന ചർച്ചയിൽ ഹയർ സെക്കൻഡറി ഡയറക്ടറുമായി ബന്ധപ്പെട്ട് യുക്തമായ തീരുമാനമെടുക്കാമെന്ന ഉറപ്പിൽ ഉപരോധം പിൻവലിച്ചു. സംഭവമറിഞ്ഞ് പൊലീസ് എത്തിയിരുന്നു. ആദ്യ അലോട്ട്മെൻറുകളിൽ കമ്യൂണിറ്റി േക്വാട്ട പ്രവേശനം നടത്തി സംവരണം അട്ടിമറിക്കുകയാണെന്ന് എം.എസ്.എഫ് ആരോപിച്ചു. ജില്ല പ്രസിഡൻറ് സി.കെ. നജാഫ്, ജനറൽ സെക്രട്ടറി ഷജീർ ഇഖ്ബാൽ, മുഫീദ് ഖാലിദ്, ഇജാസ് ആറളം, ഷഫീർ ചെങ്ങളായി, സുഹൈൽ പാലോട്ടുപള്ളി, അസ്ലം പാറേത്, റിഷാദ് എടയന്നൂർ, യൂനുസ് പടന്നോട്ട്, ബാസിത് മാണിയൂർ, കെ. ആദിൽ, മുനീബ്, അജ്മൽ, സഹദ്, മുഷ്താക് തുടങ്ങിയവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.