കണ്ണൂർ: വായനയുടെയും പുസ്തകങ്ങളുടെയും പ്രാധാന്യം ഒാർമിപ്പിച്ച് വായനദിനത്തിൽ ജയിലിൽ ലഘുനാടകവും സംഗീതശിൽപവും അരങ്ങേറി. വായിക്കാതെ വഴിതെറ്റി നാടിനുതന്നെ വിപത്തായി മാറുന്നവരെക്കുറിച്ചുള്ള മുന്നറിയിപ്പായിരുന്നു നാടകത്തിെൻറ ഇതിവൃത്തം. ജയിലഴിക്കുള്ളിൽ പല തടവുകാരും നാടകത്തിെൻറ രംഗങ്ങൾ തങ്ങളുടെ ജീവിത പരിസരത്തുള്ളവയായിരുന്നുവെന്ന് പ്രദർശനശേഷം പറഞ്ഞു. ജില്ല ലൈബ്രറി കൗൺസിലാണ് ജയിൽ ലൈബ്രറിയുടെ സഹകരണത്തോടെയാണ് ഒരു മണിക്കൂർ നീണ്ടുനിന്ന പരിപാടി സെൻട്രൽ ജയിലിൽ നാടകമവതരിപ്പിച്ചത്. പതിനായിരത്തോളം പുസ്തകങ്ങളുള്ള ജയിൽ ലൈബ്രറിയിൽനിന്ന് മാസത്തിൽ ആയിരത്തി അഞ്ഞൂറോളം പുസ്തകങ്ങൾ അന്തേവാസികൾ വായിക്കുന്നുണ്ട്. നൂറിലധികം ആനുകാലികങ്ങളും ലൈബ്രറിയിലുണ്ട്. തടവുകാർതന്നെയാണ് ലൈേബ്രറിയനായി പ്രവർത്തിക്കുന്നത്. വെൽഫെയർ ഓഫിസറുടെ നേതൃത്വത്തിൽ മികച്ചരീതിയിലാണ് ലൈബ്രറി കൗൺസിലിൽ അഫിലിയേഷനുള്ള ലൈബ്രറി പ്രവർത്തിക്കുന്നത്. വായനപക്ഷാചരണ പരിപാടി ജയിൽ സൂപ്രണ്ട് എൻ.എസ്. നിർമലാനന്ദൻ ഉദ്ഘാടനം ചെയ്തു. ലൈബ്രറി കൗൺസിൽ ജില്ല സെക്രട്ടറി പി.കെ. ബൈജു അധ്യക്ഷത വഹിച്ചു. പയ്യന്നൂർ കുഞ്ഞിരാമൻ വായനസന്ദേശം നൽകി. ജോയൻറ് സൂപ്രണ്ട് കെ. വേണു, വെൽഫെയർ ഓഫിസർ മൻസി സി. പരീത് എന്നിവർ സംസാരിച്ചു. വെൽെഫയർ ഓഫിസർ കെ. ഹരിദാസൻ സ്വാഗതവും രമേഷ് നാഥ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.