പഴയങ്ങാടി ജ്വല്ലറി കവർച്ച: ദൃശ്യം പുറത്തുവിട്ടതോടെ പൊലീസിലേക്ക് ഫോൺകോളുകളുടെ പ്രവാഹം നിർണായക വിവരങ്ങൾ ലഭിച്ചതായി സൂചന

പഴയങ്ങാടി: പഴയങ്ങാടി അൽഫത്തീബി ജ്വല്ലറിയിൽ കവർച്ച നടത്തിയവർ സ്കൂട്ടറിൽ സഞ്ചരിക്കുന്ന സി.സി.ടി.വി ദൃശ്യം ഔദ്യോഗികമായി പുറത്തുവിട്ടതോടെ പൊലീസ് കേന്ദ്രങ്ങളിലേക്ക് ഫോൺകോളുകളുടെ പ്രവാഹം. വാർത്താമാധ്യമങ്ങളിലും സമൂഹ മാധ്യമങ്ങളിലും ചിത്രം പ്രചരിച്ചതിനെ തുടർന്ന് പ്രതികളെക്കുറിച്ചുള്ള സംശയങ്ങളും ചില സൂചനകളുമാണ് പൊലീസിനോട് ഫോൺേകാളുകൾ വഴി പലരും പങ്കുവെച്ചത്. പ്രതികളെ തിരിച്ചറിയുന്നതിന് നിർണായക സൂചനകൾ പൊലീസിന് പലരിൽ നിന്നും ലഭിച്ചതായാണ് വിവരം. കവർച്ച നടന്ന സ്ഥലത്തെ മൊബൈൽ ടവർ പരിധിയിലുള്ള ഫോൺേകാളുകളും പൊലീസ് പരിശോധിച്ചു. പൊലീസ് ചിലരെ രഹസ്യമായി ചോദ്യം ചെയ്തുവരുകയാണ്. പഴയങ്ങാടി പൊലീസ് സ്റ്റേഷൻ പരിധിയിലെ വീടുകളിൽ കഴിഞ്ഞ കാലങ്ങളിൽ നടന്ന സ്വർണ കവർച്ച, പകൽ സമയത്ത് പഴയങ്ങാടി പൊലീസ് സ്റ്റേഷൻ പരിധിയിലെ ഒരു ജ്വല്ലറിയിൽ കവർച്ച നടത്താനുള്ള ശ്രമം തൊട്ടടുത്ത വീട്ടുകാർ കണ്ടതിനെ തുടർന്ന വിഫലമായ സംഭവം തുടങ്ങിയവയും പൊലീസ് വീണ്ടും പരിശോധിച്ചുവരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.