ഹിന്ദു ​െഎക്യവേദി കോർപറേഷൻ മാർച്ച്​

കണ്ണൂര്‍: കോര്‍പറേഷന്‍ അധികാരികളുടെ പിടിപ്പുകേടാണ് പയ്യാമ്പലം വൈദ്യുതി ശ്മശാനത്തി​െൻറ ഇപ്പോഴത്തെ അവസ്ഥക്കു കാരണമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി സി. ഷൈനു. പയ്യാമ്പലം ശ്മശാനത്തി​െൻറ നടത്തിപ്പ് 200ല്‍പരം വര്‍ഷങ്ങളായി സംസ്‌കാരം നടത്തിവരുന്ന തീയ്യ സമുദായ ശവസംസ്‌കാര കമ്മിറ്റിയെ തിരികെ ഏല്‍പിക്കുക, ചിരട്ടയും വിറകുമില്ലാതെ പയ്യാമ്പലം ശ്മശാനത്ത് ശവദാഹം നിരന്തരം മുടങ്ങുന്നത് പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ഹിന്ദു ഐക്യവേദി ജില്ല കമ്മിറ്റി കണ്ണൂര്‍ കോര്‍പറേഷന് മുന്നില്‍ നടത്തിയ മാര്‍ച്ചും ധര്‍ണയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കച്ചവട മനോഭാവത്തോടെയാണ് കോര്‍പറേഷന്‍ പയ്യാമ്പലത്തെ കാണുന്നത്. എല്‍.ഡി.എഫും യു.ഡി.എഫും ചേര്‍ന്ന് ഹിന്ദുക്കളെ അവഹേളിക്കുകയാണെന്നും ഷൈനു കുറ്റപ്പെടുത്തി. ഹിന്ദു ഐക്യവേദി ജില്ല അധ്യക്ഷന്‍ വി. മണിവര്‍ണന്‍ അധ്യക്ഷത വഹിച്ചു. കെ.ജി. ബാബു, കെ.വി. പ്രജിന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.