ക്രൂയിസ്​ ടൂറിസം സെമിനാർ 22ന്

കണ്ണൂർ: മലബാറിലെ നദികളിലൂടെയും കായലിലൂടെയുമുള്ള വിനോദ വിജ്ഞാന ജലയാത്ര ലക്ഷ്യമിട്ടു നടപ്പാക്കുന്ന പരിസ്ഥിതി സൗഹൃദ വിനോദ സഞ്ചാര പദ്ധതിയായ മലനാട് മലബാർ റിവർ ക്രൂയിസ് ടൂറിസം പദ്ധതിയുടെ ഉദ്ഘാടനം ജൂൺ 30ന് രാവിലെ 10ന് പറശ്ശിനിക്കടവിൽ മുഖ്യമന്ത്രി നിർവഹിക്കും. ഇതിനോടനുബന്ധിച്ച് 22ന് രാവിലെ 10ന് മാടായി കോ- ഓപറേറ്റിവ് ബാങ്ക് ഓഡിറ്റോറിയത്തിൽ മലനാട് മലബാർ റിവർ ക്രൂയിസ് ടൂറിസം-ഉത്തരവാദിത്ത ടൂറിസം എന്ന വിഷയത്തിൽ സെമിനാർ നടത്തും. പങ്കെടുക്കാൻ താൽപര്യമുള്ളവർക്ക് 9847010904, 9645454500 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം. ടൂറിസം സംരംഭകരാവാൻ താൽപര്യമുള്ളവർക്കും സെമിനാറിൽ പങ്കെടുക്കാം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.