കൊട്ടിയൂര്‍: കൊട്ടിയൂര്‍ പഞ്ചായത്തിൽ പടര്‍ന്നുപിടിക്കുന്ന ഡെങ്കിപ്പനി നിയന്ത്രണ വിധേയമാക്കാന്‍ ആരോഗ്യ വകുപ്പിനോ പഞ്ചായത്ത് ഭരണസമിതിക്കോ കഴിയുന്നില്ലെന്നാരോപിച്ച് കൊട്ടിയൂര്‍ പഞ്ചായത്തിലെ പ്രതിപക്ഷ എല്‍.ഡി.എഫ് ജനപ്രതിനിധികള്‍ ബോര്‍ഡ് യോഗം ബഹിഷ്‌കരിച്ചു. ജനപ്രതിനിധികളായ എന്‍.വി. ചാക്കോ, ജോര്‍ജ് തുമ്പന്‍തുരുത്തിയില്‍, ഉഷ വലിയറ, ജോസ് തടത്തില്‍ എന്നിവരാണ് യോഗം ബഹിഷ്‌കരിച്ചത്. കൊട്ടിയൂര്‍ പഞ്ചായത്തില്‍ ആദ്യ ഡെങ്കിപ്പനി മരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തില്‍ തന്നെ ആരോഗ്യമന്ത്രി കെ.കെ. ശൈലജയുടെ സാന്നിധ്യത്തില്‍ അടിയന്തര യോഗം വിളിക്കുകയും ആരോഗ്യ വകുപ്പിന് കനത്ത ജാഗ്രത നിർദേശം നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍, തുടക്കത്തില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചെവച്ചെങ്കിലും പിന്നീട് പ്രഹസനമായി മാറുകയായിരുന്നെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. ഇപ്പോള്‍ പഞ്ചായത്തിലെ വിവിധ വാര്‍ഡുകളില്‍ ഡെങ്കിപ്പനി പടര്‍ന്നുപിടിക്കുകയാണെന്നും ഇതിന് നടപടി സ്വീകരിച്ചില്ലെങ്കില്‍ വരുംദിവസങ്ങളില്‍ പ്രതിഷേധം ശക്തമാക്കുമെന്നും നേതാക്കള്‍ പറഞ്ഞു. എന്നാല്‍, പഞ്ചായത്തിലെ ആരോഗ്യ വകുപ്പിൻറയും പഞ്ചായത്തിെൻറയും പ്രവര്‍ത്തനം സംബന്ധിച്ച് ആരോഗ്യ മന്ത്രി അഭിനന്ദനം അറിയിച്ചിട്ടുള്ളതാണെന്നും ആരോഗ്യ വകുപ്പ് അധികൃതരും കുടുംബശ്രീയും ഒന്നടങ്കം മികച്ച പ്രവര്‍ത്തനമാണ് കാഴ്ചെവച്ചതെന്നും പഞ്ചായത്ത് പ്രസിഡൻറ് ഇന്ദിര ശ്രീധരന്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.