ഇരിട്ടി: ഉരുൾപൊട്ടലിൽ എല്ലാം നഷ്ടപ്പെട്ട വേണുവിനും കുടുംബത്തിനും സെബിെൻറ സഹായഹസ്തം. വേണുവിന് വീട് വെക്കാൻ മൂന്നു സെൻറ് സ്ഥലം സൗജന്യമായി നൽകിയാണ് കച്ചേരിക്കടവിലെ ഇലവുങ്കൽ സെബിൻ മാതൃകയായത്. 43 വർഷമായി ബാരാപോൾ പുഴയുടെ പുറമ്പോക്കുഭൂമിയിൽ ൈകയേറ്റക്കാരനെപോലെ കുടിൽകെട്ടി കഴിയുകയാണ് വേണുവും ഭാര്യയും മൂന്നു മക്കളും അടങ്ങിയ കുടുംബം. മലവെള്ളം കുടിലെടുത്തേതാടെ കുടുംബത്തെ നാട്ടുകാർ കച്ചേരിക്കടവ് യു.പി സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റിയിരുന്നു. അപ്പോഴാണ് കുടുംബത്തിന് ആശ്വാസവാർത്തയുമായി സെബിൻ ദുരിതാശ്വാസ ക്യാമ്പിൽ എത്തിയത്. തഹസിൽദാർ കെ.കെ. ദിവാകരൻ സെബിനിൽനിന്ന് സമ്മതപത്രം കൈപ്പറ്റി. ദുരിതാശ്വാസ ക്യാമ്പിൽ നടന്ന ചടങ്ങിൽ ജില്ല കലക്ടർ മിർ മുഹമ്മദലി സെബിനിൽനിന്ന് സമ്മതപത്രം കൈപ്പറ്റി വേണുവിന് കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.