കൊട്ടിയൂർ: വൈശാഖോത്സവത്തിന് താൽക്കാലിക വ്യാപാരം നടത്താനുള്ള സ്ഥലം വാടകക്കെടുത്ത് തുക നൽകാൻ സാധിക്കാതെ വരുന്ന വ്യാപാരികൾക്ക് അവർക്ക് നേരിടുന്ന സാമ്പത്തിക ബുദ്ധിമുട്ടുകൾ പഠിച്ച് പ്രശ്‌നം പരിഹരിക്കുമെന്ന് കൊട്ടിയൂർ ദേവസ്വം അധികൃതർ. ഇത്തവണത്തെ ഉത്സവത്തിന് ജനത്തിരക്ക് കുറവായതിനാൽ താൽക്കാലിക വ്യാപാര ഉടമകൾക്ക് വേണ്ടത്ര തുക ലഭിച്ചിരുന്നില്ല. അതിനാൽ, വലിയ വിലക്ക് സ്ഥലം വാടകെക്കടുത്തവർ പണം നൽകാൻ കഴിയാതെ നിസ്സാഹായാവസ്ഥയിലാണ്. ഇതേത്തുടർന്നാണ് വ്യാപാരികളുടെ സാമ്പത്തിക ബുദ്ധിമുട്ടുകളെക്കുറിച്ച് പഠിക്കാൻ ദേവസ്വം അഞ്ചംഗ കമ്മിറ്റിയെ നിയോഗിച്ചത്. ഇവർ സമർപ്പിക്കുന്ന റിപ്പോർട്ടിെൻറ അടിസ്ഥാനത്തിൽ സാമ്പത്തിക പ്രശ്‌നം പരിഹരിക്കുന്നതിന് ദേവസ്വം സാധ്യമായതെല്ലാം ചെയ്യുമെന്നും ഇതിനുമുമ്പ് ഇതുസംബന്ധിച്ചുള്ള ഒന്നാം ഘട്ട ചർച്ച നടത്തിക്കഴിഞ്ഞെന്നും വീണ്ടും ചേരുന്ന ബോർഡ് യോഗത്തിൽ ഇതുസംബന്ധിച്ചുള്ള തീരുമാനം കൈക്കൊള്ളുമെന്നും ദേവസ്വം എക്‌സിക്യൂട്ടിവ് ഓഫിസർ ഒ.വി. രാജൻ പറഞ്ഞു. കൊട്ടിയൂരിൽ ഉത്സവത്തിന് കച്ചവടം നടത്തിയ ഇടുക്കി സ്വദേശി സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ആത്മഹത്യാ ശ്രമം നടത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.