കണ്ണൂർ: കണ്ണൂർ സർവകലാശാല കാമ്പസിലെ സെൻട്രൽ ലൈബ്രറിയുടെ ഒരു ഭാഗം പൊതു ലൈബ്രറിയാക്കി മാറ്റുമെന്ന് സർവകലാശാല വൈസ് ചാൻസലർ പ്രഫ. ഗോപിനാഥ് രവീന്ദ്രൻ. വിശാലമായ ലൈബ്രറി കെട്ടിടത്തിെൻറ ഒരു ഭാഗം ഇതിനായി മാറ്റിവെക്കും. അച്ചടി പുസ്തകങ്ങൾക്കൊപ്പം ഇലക്േട്രാണിക് പുസ്തകങ്ങൾ കൂടി പൊതുജനങ്ങൾക്ക് ലഭ്യമാക്കാനാണ് പദ്ധതി. ഇതിനുള്ള പ്രവർത്തനങ്ങൾ നടന്നുവരുകയാണ്. മൂന്നു മാസത്തിനകം ഇത് യാഥാർഥ്യമാവുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. വായന പക്ഷാചരണത്തിെൻറ ജില്ലതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ചെറുപ്രായത്തിൽതന്നെ വായന ശീലിക്കണം. അറിവുകൾ നേടാൻ വേണ്ടി മാത്രമുള്ളതല്ല വായന. വായനയിലൂടെ ലഭിക്കുന്ന അനുഭവങ്ങളും ഭാവനയും വ്യക്തിയുടെ വളർച്ചയിൽ വലിയ പങ്കാണ് വഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ.വി. സുമേഷ് അധ്യക്ഷത വഹിച്ചു. ജില്ല വിദ്യാഭ്യാസ ഉപഡയറക്ടർ സി.ഐ. വത്സല മുഖ്യപ്രഭാഷണവും പി.എൻ. പണിക്കർ ഫൗണ്ടേഷൻ സെക്രട്ടറി കാരയിൽ സുകുമാരൻ പി.എൻ. പണിക്കർ അനുസ്മരണ പ്രഭാഷണവും നടത്തി. ജില്ല പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.പി. ജയബാലൻ മാസ്റ്റർ, കൗൺസിലർ അഡ്വ. ലിഷ ദീപക്, എസ്.എസ്.എ ജില്ല പ്രോജക്ട് ഓഫിസർ കെ.ആർ. അശോകൻ, കുടുംബശ്രീ മിഷൻ ജില്ല കോഓഡിനേറ്റർ എം. സുർജിത്ത്, സാക്ഷരത മിഷൻ ജില്ല കോഓഡിനേറ്റർ മനോജ് സെബാസ്റ്റ്യൻ, മുനിസിപ്പൽ എച്ച്.എസ്.എസ് പ്രിൻസിപ്പൽ ടി. വിമ, പി.ടി.എ പ്രസിഡൻറ് പി.എം. സാജിദ് എന്നിവർ സംസാരിച്ചു. ജില്ല ഇൻഫർമേഷൻ ഓഫിസർ ഇ.കെ. പത്്മനാഭൻ സ്വാഗതവും ജില്ല ലൈബ്രറി കൗൺസിൽ സെക്രട്ടറി പി.കെ. ബൈജു നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.