കണ്ണൂർ: പ്രകൃതിദത്തമാണെന്ന അവകാശവാദത്തോടെ വിപണിയിലുള്ള പി.വി.എസ് പ്രീതി ബ്രാൻഡ് വെളിച്ചെണ്ണയുടെ വിൽപന ജില്ലയിൽ നിരോധിച്ചു. രണ്ടിലധികം എണ്ണകൾ കൂട്ടിച്ചേർത്ത് നിർമിക്കുന്ന പി.വി.എസ് പ്രീതി ബ്രാൻഡ് എണ്ണ ആരോഗ്യത്തിന് ഹാനികരമാണെന്ന് പരിശോധനയിൽ തെളിഞ്ഞതിനെ തുടർന്നാണ് ഭക്ഷ്യസുരക്ഷ അസിസ്റ്റൻറ് കമീഷണർ വിൽപന നിരോധിച്ചത്. കോഴിക്കോട് ജില്ലയിലെ ചെറുവണ്ണൂരിലെ ശ്രീകൃഷ്ണ േഫ്ലാർ ആൻഡ് ഓയിൽ മില്ലിൽ നിർമിക്കുന്ന പി.വി.എസ് പ്രീതി ബ്രാൻഡ് വെളിച്ചെണ്ണ കൂടുതലായി വിൽക്കുന്നത് കൂത്തുപറമ്പ് ഭാഗങ്ങളിലാണ്. ഉപഭോക്താക്കൾ ഇക്കാര്യത്തിൽ ജാഗരൂകരായിരിക്കണമെന്നും ഈ ബ്രാൻഡ് വെളിച്ചെണ്ണ എവിടെയെങ്കിലും വിൽപനക്ക് വെച്ചതുകണ്ടാൽ അറിയിക്കണമെന്നും അസിസ്റ്റൻറ് കമീഷണർ അറിയിച്ചു. ഫോൺ: 8943346193. .....................
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.