കൊട്ടിയൂർ: വൈശാഖ മഹോത്സവത്തിെൻറ അത്തം നാളിലെ ചടങ്ങ് വ്യാഴാഴ്ച നടക്കും. മഹോത്സവം വെള്ളിയാഴ്ച തൃക്കലശാട്ടോടെ സമാപിക്കും. അത്തം നാളിൽ വാളാട്ടം, കുടിപതികളുടെ തേങ്ങയേറ്, പായസ നിവേദ്യം, കൂത്ത് സമർപ്പണം എന്നിവ നടക്കും. അത്തം നാളിൽ പന്തീരടിക്ക് നടക്കുന്ന ശീവേലി മഹോത്സവത്തിലെ അവസാനത്തെ ശീവേലിയായിരിക്കും. ശീവേലി സമയത്ത് ചപ്പാരം ക്ഷേത്രത്തിലെ മൂന്ന് വാളുകളും എഴുന്നള്ളിച്ച് ഏഴില്ലക്കാരായ വാളശ്ശന്മാർ വാളാട്ടം നടത്തും. തിടമ്പുകൾ വഹിക്കുന്ന ബ്രാഹ്മണർക്ക് അഭിമുഖമായി മൂന്ന് പ്രദക്ഷിണം വെക്കും. തിടമ്പുകളിൽനിന്ന് ദേവചൈതന്യം വാളുകളിലേക്ക് ആവാഹിക്കപ്പെടുമെന്നാണ് വിശ്വാസം. തുടർന്ന് കുടിപതികൾ പൂവറക്കും അമ്മാറക്കൽ തറക്കും മധ്യേയുള്ള സ്ഥാനത്ത് തേങ്ങയേറ് നടത്തും. നാലാമത് വലിയവട്ടളം പായസം അത്തം നാളിൽ ഭഗവാന് നിവേദിക്കും. ഈ ദിവസം ആയിരംകുടം അഭിഷേകവും ഉണ്ടാകും. രാത്രിയിൽ പൂജയോ നിവേദ്യങ്ങളോ ഉണ്ടാകില്ല. അന്നേദിവസം കൂത്ത് സമർപ്പണവും നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.