പഴയങ്ങാടി ജ്വല്ലറി കവർച്ച: സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവിട്ടു

പഴയങ്ങാടി: ബസ്സ്റ്റാൻഡിന് സമീപത്തെ അൽഫത്തീബി ജ്വല്ലറിയിൽനിന്ന് 425 പവനും രണ്ട് ലക്ഷം രൂപയും കവർന്ന കേസിൽ പത്ത് ദിവസങ്ങൾക്കുശേഷം പ്രതികളെന്ന് സംശയിക്കുന്നവരുടെ ചിത്രങ്ങൾ പൊലീസ് പുറത്തുവിട്ടു. മോഷണം നടത്തിയതിനുശേഷം സ്കൂട്ടറിൽ സഞ്ചരിക്കുന്ന രണ്ടുപേരുടെ അവ്യക്ത ചിത്രമാണിത്. മാധ്യമങ്ങൾക്ക് പ്രസിദ്ധീകരണത്തിന് നൽകിയ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെയും പൊലീസ് പ്രചരിപ്പിക്കുന്നുണ്ട്. മോഷ്ടാക്കൾ സഞ്ചരിച്ച വഴിയിലെ നാൽപതോളം സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നാലെണ്ണത്തിൽ പതിഞ്ഞ ദൃശ്യമാണിവയെന്ന് അന്വേഷണ ചുമതലയുള്ള തളിപ്പറമ്പ് ഡിവൈ.എസ്.പി കെ.വി.വേണുഗോപാൽ പറഞ്ഞു. ജ്വല്ലറിയിൽ കവർച്ച നടക്കുന്നതിനുമുമ്പും കവർച്ചക്ക് ശേഷവും മോഷ്ടാക്കൾ സഞ്ചരിച്ച ദൃശ്യങ്ങളാണിവ. കവർച്ചക്ക് മുമ്പും പിമ്പും ഒരേ പാതയിലൂടെയാണ് ഇവർ സഞ്ചരിച്ചതെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. റെയിൽവേ സ്റ്റേഷൻ റോഡിലൂടെ രണ്ടുപേർ സ്കൂട്ടറിൽ പെയിൻറ് ബക്കറ്റുകളുമായി സഞ്ചരിക്കുന്നതും പിന്നീട് അതേ ബക്കറ്റുകളുമായി മടങ്ങുന്നതും ദൃശ്യത്തിലുണ്ട്. കവർച്ചക്കുമുമ്പ് തുണിയും കവർച്ചക്കുശേഷം പാൻറ്സുമാണ് പ്രതികളുടെ വേഷം. കവർച്ചക്കുമുമ്പ് പാൻറ്സ് മറച്ച് തുണി ധരിച്ചതാണെന്നാണ് പൊലീസി​െൻറ നിഗമനം. ആളുകൾക്ക് സംശയം തോന്നാതിരിക്കാനാണ് പെയിൻറി​െൻറ ഒഴിഞ്ഞ ബക്കറ്റുകൾ ഉപയോഗിച്ചതെന്ന് സംശയിക്കുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.