തെരുവോര കച്ചവടക്കാരുടെ പ്രശ്​നങ്ങൾക്ക്​ പരിഹാരം കാണുന്നില്ലെന്ന്​ പരാതി

കണ്ണൂര്‍: വഴിയോര കച്ചവട ഉപജീവന സംരക്ഷണ നിയന്ത്രണ നിയമം 2014ല്‍ പാര്‍ലമ​െൻറ് പാസാക്കിയിട്ടും ഇന്നും തെരുവോരങ്ങളില്‍ കച്ചവടം ചെയ്യുന്നവർ സുരക്ഷിതരല്ല. വഴിയോര കച്ചവടക്കാരുടെ വിവിധ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സാധിക്കുന്ന നിയമങ്ങൾ കടലാസിലൊതുങ്ങുന്നുവെന്നാണ് ഇവരുടെ പരാതി. നിയമങ്ങൾ പലപ്പോഴും കണ്ടില്ലെന്ന് നടിക്കുന്ന തദ്ദേശസ്വയംഭരണ വകുപ്പ് അധികൃതര്‍ ഇവരെ ലൈസന്‍സില്ലാത്ത കച്ചവടക്കാരെന്ന പേരില്‍ ആട്ടിയോടിക്കുന്നതും നഗരത്തിലെ സ്ഥിരം കാഴ്ചയാണ്. കണ്ണൂരില്‍ മാത്രം റോഡരികിലും മറ്റുമായി നിരവധിപേരാണ് കച്ചവടക്കാരായുള്ളത്. കോര്‍പറേഷന്‍ അധികാരത്തില്‍ വന്നതിനുശേഷവും വിവിധ പ്രശ്‌നങ്ങള്‍ ഉന്നയിച്ച് ഇത്തരത്തില്‍ പലരെയും ഒഴിപ്പിക്കുകയും ചെയ്തിരുന്നു. പല തവണയായി നിസ്സാരപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഇവരെ വ്യാപകമായി ഒഴിപ്പിച്ചത്. നിത്യവൃത്തിക്കായി ചെറിയ വണ്ടികളിലും ഷെഡുകളിലും മറ്റും കച്ചവടംചെയ്യുന്നവരുടെ കച്ചവടസാധനങ്ങൾ മുന്നറിയിപ്പില്ലാതെ മാലിന്യവാഹനങ്ങളില്‍ തള്ളിയാണ് പലപ്പോഴും തദ്ദേശഭരണാധികാരികളുടെ നടപടിയുണ്ടാകാറുള്ളത്. ഇതോടെ സാധനങ്ങൾ പിന്നീട് ഉപയോഗിക്കാന്‍ കഴിയാത്ത സ്ഥിതിയിലാവും. ഇതോടെ വന്‍നഷ്ടമാണ് തങ്ങൾക്കുണ്ടാകുന്നതെന്നും കച്ചവടക്കാര്‍ പറയുന്നു. കേരളത്തില്‍ മാത്രം അഞ്ചുലക്ഷത്തോളം പേര്‍ ഇത്തരത്തിൽ തെരുവോര കച്ചവടം നടത്തി ഉപജീവനം നടത്തുന്നുണ്ട്. പാർലമ​െൻറിൽ പാസായ നിയമത്തി​െൻറ പിൻബലത്തിൽ ഇവരെ പുനരധിവസിപ്പിക്കുമെന്ന വാഗ്ദാനങ്ങൾ നടത്തിയ ജനപ്രതിനിധികള്‍ ഇത് മറന്ന മട്ടിലാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.