പ്രതിദിനം 12,000 രൂപ വരുമാനം പ്രതീക്ഷിച്ച കെ.എസ്.ആർ.ടി.സി സർവിസാണ് സ്വകാര്യബസ് ലോബിയുമായി മത്സരിക്കേണ്ടിവരുന്നതിനാൽ വരുമാനനഷ്ടത്തിലായത് കണ്ണൂർ: പഴയങ്ങാടി വഴി പയ്യന്നൂരിലേക്കും തിരിച്ച് കണ്ണൂരിലേക്കും ആരംഭിച്ച കെ.എസ്.ആർ.ടി.സി ചെയിൻ സർവിസുകൾ നഷ്ടത്തിൽ. പ്രതിദിനം 12,000 രൂപ വരുമാനം പ്രതീക്ഷിച്ച സർവിസാണ് സ്വകാര്യബസ് ലോബിയുമായി മത്സരിക്കേണ്ടിവരുന്നതിനാൽ വരുമാനനഷ്ടത്തിലായത്. 8000 രൂപ മാത്രമാണ് ഇപ്പോൾ വരുമാനം ലഭിക്കുന്നത്. ഇൗവർഷം ഏപ്രിൽ 16ന് ആരംഭിച്ച പഴയങ്ങാടി വഴിയുള്ള ബസ് താവം ഗേറ്റിലടക്കം കുരുങ്ങി സമയക്രമം പാലിക്കാനാകാത്തതിനാൽ ഓർഡിനറി സർവിസായി ഡീഗ്രേഡ് ചെയ്താണ് സർവിസ് നടത്തുന്നത്. പയ്യന്നൂരിൽനിന്നും പഴയങ്ങാടി വരെ സ്വകാര്യ ബസുകൾ കുറവാണെങ്കിലും പഴയങ്ങാടി മുതൽ കണ്ണൂർവരെ സ്വകാര്യ ബസുകൾ കൂടുതലാണ്. പയ്യന്നൂരിൽനിന്ന് കെ.എസ്.ആർ.ടി.സി എത്തുന്നതിന് മുന്നിൽ പഴയങ്ങാടിയിൽനിന്ന് ആരംഭിക്കുന്ന സ്വകാര്യബസുകൾ സമയം വൈകി കൂട്ടത്തോടെയാണ് പുറപ്പെടുക. ഇതോടെയാണ് പഴയങ്ങാടി മുതൽ കണ്ണൂർ വരെ വരുമാനചോർച്ച ഉണ്ടാകുന്നത്. നിലവിൽ 10 കെ.എസ്.ആർ.ടി.സി ബസുകളാണ് ചെയിൻ സർവിസിനായി വിട്ടുനൽകിയിട്ടുള്ളത്. എണ്ണം കൂട്ടിയാലും സ്വകാര്യബസുകേളാട് കിടപിടിക്കാനാവാത്ത സ്ഥിതിയാണുള്ളതെന്ന് അധികൃതർ പറഞ്ഞു. കോഴിക്കോട് സോണൽ ഓഫിസിൽ നിന്ന് സർവിസിെൻറ പുരോഗതി സംബന്ധിച്ച റിപ്പോർട്ടും തേടിയിട്ടുണ്ട്. വരുമാനനഷ്ടമാണെന്ന റിപ്പോർട്ട് നൽകുന്നതോടെ ബസുകളുടെ എണ്ണം വെട്ടിച്ചുരുക്കാനുള്ള നിർദേശവുമുണ്ടായേക്കും. അതേസമയം, കണ്ണൂരിൽനിന്ന് പഴയങ്ങാടി- ചന്ദ്രഗിരി റൂട്ടിൽ കാസർകോട് വരെ ടി.ടി സർവിസുകൾ ആരംഭിക്കണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്. 15 കിലോമീറ്ററോളം ദൂരം കുറഞ്ഞ ഈവഴിയിൽ ഒന്നോ രണ്ടോ ടി.ടികൾ അയക്കാനാകുമെന്നും ഇതിനായി താവം പാലത്തിെൻറ നിർമാണപ്രവൃത്തി പൂർത്തിയാകേണ്ടി വരുമെന്നും അധികൃതർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.