പഴയങ്ങാടി: ശനിയാഴ്ച വൈകീട്ട് മാട്ടൂൽ നോർത്ത് അരിയിൽചാലിൽ കടലിൽ കണാതായ കക്കാടൻചാലിലെ ഫ്രാങ്കോ ബെഞ്ചമിെൻറ (58) മൃതദേഹം കണ്ടെത്തി. തിങ്കളാഴ്ച രാവിലെ മാട്ടൂൽ കോൽക്കാരൻചാൽ കടൽതീരത്താണ് മൃതദേഹം കണ്ടത്. സുഹൃത്തിനോടൊപ്പം ഇളക്കിവല ഉപയോഗിച്ച് മീൻപിടിക്കാൻ കടലിലിറങ്ങിയപ്പോൾ തിരമാലകളിൽപെട്ട് ഇയാളെ കാണാതാവുകയായിരുന്നു. കോസ്റ്റൽ ഗാർഡിെൻറയും അഗ്നിശമന സേനയുടെയും നാട്ടുകാരുടെയും സഹായത്തോടെ ശനിയാഴ്ച വൈകുന്നേരവും ഞായറാഴ്ചയും തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. തിങ്കളാഴ്ച തിരച്ചിൽ തുടരാനിരിക്കെ രാവിലെ 6.25ഓടെയാണ് മൃതദേഹം കോൽക്കാരൻതീരത്തടുത്തത്. ഭാര്യ: റോസ് മേരി. മക്കൾ: ഫെബിന, ഫെജിന, െഫ്രഡി. മരുമകൻ: റോബിൻ. സഹോദരിമാർ: ജോസഫീന, അന്നക്കുട്ടി, അൽഫോൻസ. പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനുശേഷം വൈകീട്ട് ഏഴുമണിക്ക് മാട്ടൂൽ നോർത്ത് സാൻ നിക്കളോവൊ ദേവാലയ സെമിത്തേരിയിൽ സംസ്കരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.