വെള്ളരിക്കുണ്ട്: വെസ്റ്റ് എളേരി സർവിസ് സഹകരണ ബാങ്ക് പരിധിയിൽനിന്ന് പ്ലസ് ടു പരീക്ഷയിൽ മുഴുവൻ മാർക്കും നേടിയ അലീന മാത്യു, മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ റിനു സിബി, അലീന ബെന്നി, റാണി മരിയ, ജൂലിയറ്റ് ബിജു, അപർണ ആൻറണി, എസ്.എസ്.എൽ.സി പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ എസ്. നന്ദന, കെ.ആർ. ചൈതന്യ, എം.എ. അഞ്ജലി, വി.വി. ഷിബിന, അമയ ബാബു, ദിൽന മോഹനൻ, വി.എസ്. ആതിര, ഇ.വി. ശ്രീരാഗ് എന്നിവരെ കാഷ് അവാർഡ് നൽകി . പഞ്ചായത്ത് പ്രസിഡൻറ് പ്രസീത രാജൻ ഉദ്ഘാടനംചെയ്തു. ബാങ്ക് പ്രസിഡൻറ് കെ.പി. നാരായണൻ അധ്യക്ഷതവഹിച്ചു. ഹരിതം സഹകരണം പദ്ധതിയുടെ ഭാഗമായി വൃക്ഷത്തൈ വിതരണം പഞ്ചായത്ത് വൈസ് പ്രസിഡൻറ് ടി.കെ. സുകുമാരൻ നിർവഹിച്ചു. പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ ജയശ്രീ കൃഷ്ണൻ, പി.ആർ. ചാക്കോ, എ.സി. ജോസ്, എം.സി. അബ്ദുസ്സലാം ഹാജി, എം. ബാലാമണി, സി.വി. ശശിധരൻ, സ്കറിയ അബ്രഹാം എന്നിവർ സംസാരിച്ചു. ബാങ്ക് സെക്രട്ടറി കെ.പി. രാജു സ്വാഗതവും ഡയറക്ടർ ഇ.ടി. ജോസ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.