ബിയറിൽ ഇനി കണ്ണൂർ ബ്രാൻഡും!

കണ്ണൂർ: ബ്രാൻഡുകൾക്ക് പഞ്ഞമില്ലാത്ത നാട്ടിൽനിന്ന് ഇനി ബിയറും ഉൽപാദിപ്പിക്കും. പ്രതിമാസം അഞ്ചുലക്ഷം കെയ്സ് ബിയർ ഉൽപാദിപ്പിക്കാനാവുന്ന ബിയർ ഉൽപാദന കേന്ദ്രം കണ്ണൂരിൽ തുടങ്ങാൻ സർക്കാർ അനുമതിയായി. ശ്രീധരൻ ബ്രൂവറി ൈപ്രവറ്റ് ലിമിറ്റഡ് എന്ന കമ്പനിക്കാണ് വാരം ചേലോറയിൽ ബ്രൂവറി തുടങ്ങാൻ ഉത്തരവായത്. നിലവിൽ കേരളത്തിൽ വിൽക്കുന്ന ബിയറി​െൻറ 40 ശതമാനവും കേരളത്തിന് പുറത്തുനിന്നാണ് വരുന്നത്. ഇത്തരത്തിൽ ഇറക്കുമതി ചെയ്യുന്നതിനുപകരം വാരത്ത് ബ്രൂവറി സ്ഥാപിക്കുന്നതോടെ നിരവധി പേർക്ക് നേരിട്ടും അല്ലാതെയും തൊഴിൽ ലഭ്യമാകുമെന്നും നികുതിയിനത്തിൽ സർക്കാറിന് അധിക വരുമാനം ലഭിക്കുെമന്നും എക്സൈസ് കമീഷണർ ശിപാർശ ചെയ്തതായി ഉത്തരവിൽ വ്യക്തമാക്കുന്നുണ്ട്. ഇതുസംബന്ധിച്ച് മാർച്ച് ആറിനാണ് എക്സൈസ് കമീഷണർ സർക്കാറിന് ശിപാർശ സമർപ്പിച്ചത്. ഇതു പരിശോധിച്ച് 1967ലെ ചട്ടങ്ങൾക്കനുസൃതമായി ലൈസൻസിന് സർക്കാർ അനുമതി നൽകുകയായിരുന്നു. സംസ്ഥാനത്തെ മൂന്നാമത്തെ ബിയര്‍ ഉല്‍പാദന കേന്ദ്രമാണ് കണ്ണൂരിലേത്. പാലക്കാട്ടും തൃശൂരും നിലവിൽ ബിയർ ഉൽപാദന കേന്ദ്രങ്ങളുണ്ട്. മദ്യവർജനമാണ് നയമെന്ന് പ്രഖ്യാപിച്ച് മുന്നോട്ടുപോകുന്ന ഇടതു സർക്കാറിൽനിന്നുതന്നെ ഇത്തരം തീരുമാനങ്ങളുണ്ടാകുന്നത് പ്രതിേഷധത്തിന് വഴിയൊരുക്കിയിരിക്കുകയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.