കാസർകോട്: ജില്ല സാക്ഷരത മിഷെൻറ ആഭിമുഖ്യത്തില്‍ വായന പക്ഷാചരണത്തിന് തുടക്കമായി. ജില്ല പഞ്ചായത്ത് ഹാളില്‍ ജില്ല പഞ്ചായത്ത് പ്രസിഡൻറ് എ.ജി.സി. ബഷീര്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് ശാന്തമ്മ ഫിലിപ്പ് അധ്യക്ഷത വഹിച്ചു. ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ ഇ.വി. സുഗതന്‍ വായനദിന സന്ദേശം നല്‍കി. ഡയറ്റ് പ്രിന്‍സിപ്പല്‍ പി. ജയദേവന്‍, കാന്‍ഫെഡ് സെക്രട്ടറി കെ.വി. രാഘവന്‍ മാസ്റ്റര്‍ എന്നിവര്‍ വായനയും ഇ-വായനയും സംബന്ധിച്ച് ക്ലാസെടുത്തു. ജില്ല കോഓഡിനേറ്റര്‍ ഷാജു ജോണ്‍ സ്വാഗതവും അസി. കോഓഡിനേറ്റര്‍ പി.പി. സിറാജ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.