കാസർകോട്: ജീവനക്കാർ കൂട്ട അവധിയെടുത്ത താലൂക്ക് ഒാഫിസിൽ റവന്യൂ മന്ത്രിയുടെ മിന്നൽ സന്ദർശനം. മഴ ദുരന്തത്തെ തുടർന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ച കാസർകോട് ജില്ലയിലെ കാസർകോട് താലൂക്ക്് ഒാഫിസിലാണ് മന്ത്രി ഇ. ചന്ദ്രശേഖരനും കലക്ടർ കെ. ജീവൻബാബുവും സന്ദർശനം നടത്തിയത്. രാവിലെ 11 മണിക്ക് മന്ത്രിയും കലക്ടറും എ.ഡി.എമ്മും എത്തുേമ്പാൾ താലൂക്ക് ഒാഫിസിലെ 71 ജീവനക്കാരിൽ 31പേരും എത്തിയിരുന്നില്ല. ഇത്രയും പേർ അവധിയിലാണെന്ന് പിന്നീട് തഹസിൽദാർ അറിയിച്ചു. കാലവർഷത്തിെൻറ പശ്ചാത്തലത്തിൽ റെഡ് അലർട്ട് പ്രഖ്യാപിച്ച മലബാറിലെ ആറു ജില്ലകളിൽ ഒന്നാണ് കാസർകോട്. അപകടസാധ്യത കൂടുതലുണ്ട് എന്നതാണ് റെഡ് അലർട്ട് നൽകുന്ന സന്ദേശം. ജീവനക്കാർ ജാഗ്രത പാലിക്കുകയും എന്തും നേരിടാൻ ഒരുങ്ങുകയും വേണം. അവധി അത്യാവശ്യ ഘട്ടങ്ങളിൽ മാത്രമേ നൽകാൻ പാടുള്ളൂ. കാസർകോട് താലൂക്ക് ഒാഫിസിൽ ഇക്കാര്യത്തിൽ വീഴ്ചയുണ്ടായതായാണ് റിപ്പോർട്ട്. താലൂക്ക് ഒാഫിസിലെ ഹാജർ നില കലക്ടർ പരിശോധിച്ചു. ഉദ്യോഗസ്ഥർക്ക് കൂട്ടമായി അവധി നൽകിയത് പരിശോധിച്ച് ഉചിതമായ നടപടി സ്വീകരിക്കാനാണ് നീക്കമെന്ന് റവന്യൂ വൃത്തങ്ങൾ അറിയിച്ചു. റീസർവേ പ്രവർത്തനങ്ങളുടെ പുരോഗതി മന്ത്രി, തഹസിൽദാർ കെ. നാരായണയോട് ആരാഞ്ഞു. റീസർവേ പ്രവർത്തനങ്ങൾ ഫീൽഡിൽ നടക്കുന്നുണ്ടെന്ന് തഹസിൽദാർക്ക് ഉറപ്പുവരുത്താൻ കഴിയുന്നുണ്ടോയെന്ന് മന്ത്രി ചോദിച്ചപ്പോൾ ഫോണിൽ ബന്ധപ്പെടുന്നുണ്ടെന്ന് തഹസിൽദാർ അറിയിച്ചു. ജീവനക്കാർ പൂട്ടാത്തതിനെ തുടർന്ന് പൊലീസിനു പൂേട്ടണ്ടിവന്ന തെക്കിൽ വില്ലേജ് ഒാഫിസും മന്ത്രി സന്ദർശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.