കണ്ണൂർ: 'രക്തം ദാനം ചെയ്യൂ, ജീവൻ പങ്കുവെക്കൂ' എന്ന മുദ്രാവാക്യം ഉയർത്തി ആരോഗ്യവകുപ്പിെൻറ നേതൃത്വത്തിൽ കണ്ണൂർ ശ്രീനാരായണ കോളജിൽ ലോക രക്തദാതൃദിനം ആചരിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ.വി. സുമേഷ് ഉദ്ഘാടനം ചെയ്തു. തുടർന്ന് രക്തദാന ക്യാമ്പിലെ ആദ്യരക്തദാനവും അദ്ദേഹം നടത്തി. കണ്ണൂർ ജില്ല മെഡിക്കൽ ഓഫിസർ ഡോ. നാരായണ നായ്ക്ക് അധ്യക്ഷത വഹിച്ചു. ജില്ലയിൽ ഏറ്റവും കൂടുതൽ തവണ രക്തം നൽകിയ വ്യക്തികൾക്കും സന്നദ്ധ രക്തദാനരംഗത്ത് മാതൃകാപരമായ പ്രവർത്തനങ്ങൾ കാഴ്ചവെച്ച സന്നദ്ധ സംഘടനകൾക്കും ചടങ്ങിൽ ജില്ല പഞ്ചായത്ത് പ്രസിഡൻറ് ഉപഹാരങ്ങൾ നൽകി. സ്വരൂപ് (പുതിയതെരു), രഞ്ജിത്ത് (താവക്കര), അഭിഷേക് (കണ്ണൂർ), ഡയാന എലിസബത്ത് ജോസഫ് (തളാപ്പ്), പി. ബൈജു (ചുഴലി) എന്നിവെരയും ഡി.വൈ.എഫ്.ഐ ജില്ല കമ്മിറ്റി, ബ്ലഡ് ഡോണേഴ്‌സ് കേരള-കണ്ണൂർ, എച്ച്.ഡി.എഫ്.സി ബാങ്ക്, സേവാഭാരതി, റെഡ് ഈസ് ബ്ലഡ് കേരള-കണ്ണൂർ ജില്ല, ലൈഫ് ഡോണേഴ്‌സ് കേരള, അന്നപൂർണ എന്നീ സംഘടനകളെയുമാണ് ആദരിച്ചത്. ജില്ല ടി.ബി ഓഫിസർ ഡോ. എം.എസ്. പത്മനാഭൻ, എസ്.എൻ കോളജ് പ്രിൻസിപ്പൽ ഡോ. ശിവദാസൻ തിരുമംഗലത്ത്, ജില്ല ആശുപത്രി സൂപ്രണ്ട് വി.കെ. രാജീവൻ, കണ്ണൂർ സർവകലാശാല സിൻഡിക്കേറ്റ് അംഗം ഡോ. കെ. അജയകുമാർ, ജില്ല ആശുപത്രി ബ്ലഡ് ബാങ്ക് മെഡിക്കൽ ഓഫിസർ ഡോ. കെ.ബി. ഷാഹിദ എന്നിവർ സംസാരിച്ചു. 'മറ്റൊരാൾക്കുവേണ്ടി ലഭ്യമാകുക' എന്നതാണ് ഈ വർഷത്തെ രക്തദാതൃദിനത്തിെൻറ പ്രമേയം. സന്നദ്ധ രക്തദാനക്യാമ്പിൽ എസ്.എൻ കോളജിലെ അമ്പതോളം വിദ്യാർഥികൾ രക്തദാനം നടത്തി. കേരള സംസ്ഥാന എയ്ഡ്‌സ് നിയന്ത്രണ സൊസൈറ്റി, കേരള സ്റ്റേറ്റ് ബ്ലഡ് ട്രാൻസ്ഫ്യൂഷൻ കൗൺസിൽ എന്നിവയുടെ ആഭിമുഖ്യത്തിൽ ജില്ല മെഡിക്കൽ ഓഫിസ് (ആരോഗ്യം), ദേശീയ ആരോഗ്യദൗത്യം, ജില്ല ആശുപത്രി രക്തബാങ്ക്, എസ്.എൻ കോളജ് എൻ.എസ്.എസ് യൂനിറ്റ്, ബ്ലഡ് ഡോണേഴ്‌സ് കേരള എന്നിവർ സംയുക്തമായാണ് ദിനാചരണപരിപാടി സംഘടിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.