ഭക്ഷ്യവിളകളിൽ സ്വയംപര്യാപ്​തത നേടണം -മന്ത്രി സുനിൽകുമാർ

തരിശുരഹിത കൈപ്പാട് പദ്ധതിക്ക് തുടക്കമായി കണ്ണൂർ: കല്യാശ്ശേരി നിയോജകമണ്ഡലത്തിലെ തരിശായി കിടക്കുന്ന കൈപ്പാട് പ്രദേശങ്ങളിൽ കതിര് വിളയിക്കാനുള്ള കൃഷിവകുപ്പി​െൻറയും ജില്ല പഞ്ചായത്തി​െൻറയും പദ്ധതിക്ക് ഔദ്യോഗിക തുടക്കം. ഏഴോം കോട്ടക്കീലിൽ കൃഷിമന്ത്രി വി.എസ്. സുനിൽകുമാർ തരിശ്ഭൂമിയിൽ വിത്തിട്ടു. ഭക്ഷ്യവിളകളുടെ കാര്യത്തിൽ കേരളം സ്വയംപര്യാപ്തത നേടേണ്ടത് അനിവാര്യമാണെന്ന് മന്ത്രി പറഞ്ഞു. ഇക്കാര്യത്തിൽ മറ്റുസംസ്ഥാനങ്ങളെ ആശ്രയിക്കുന്നത് ഒരുപരിധിവരെ തടയാൻകഴിയണം. കുടുംബശ്രീ, തൊഴിലുറപ്പ് കൂട്ടം, യുവത സ്വയം സഹായ സംഘം തുടങ്ങിയവയുടെ പിന്തുണയോടെയാണ് കൃഷിയിറക്കുന്നത്. സംസ്ഥാനസർക്കാർ ഹരിതകേരള മിഷ​െൻറ ഭാഗമായി സ്പെഷൽ അഗ്രികൾച്ചർ സോൺ പദ്ധതിയിലൂടെ കൈപ്പാട് കൃഷിയുടെ സമഗ്രവികസനം സാധ്യമാക്കാനാണ് ലക്ഷ്യമിടുന്നത്. മണ്ഡലത്തിലെ ഏഴോം, പട്ടുവം, ചെറുകുന്ന്, കണ്ണപുരം എന്നീ ഗ്രാമപഞ്ചായത്തുകളിലായി 300 ഏക്കർ തരിശുനിലത്താണ് കൃഷിയിറക്കുന്നത്. ടി.വി. രാജേഷ് എം.എൽ.എ അധ്യക്ഷത വഹിച്ചു. ഏഴോം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഡി. വിമല, കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് വി.വി. പ്രീത, കണ്ണപുരം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ.വി. രാമകൃഷ്ണൻ, ചെറുകുന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വി.വി. ഹസൻ കുഞ്ഞി മാസ്റ്റർ, പട്ടുവം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ആനക്കീൽ ചന്ദ്രൻ, പ്രിൻസിപ്പൽ കൃഷി ഓഫിസർ മറിയം ജേക്കബ്, ഏഴോം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് സി.ഒ. പ്രഭാകരൻ, ഡോ. ടി. വനജ, ജില്ല പഞ്ചായത്ത് മുൻ പ്രസിഡൻറ് ഒ.വി. നാരായണൻ, കണ്ണോം കുളവയൽ പാടശേഖരസമിതി പ്രസിഡൻറ് കെ.വി. കരുണാകരൻ, ഏഴോം കൃഷി ഓഫിസർ കെ. സതീഷ് കുമാർ, കെ. ചന്ദ്രൻ, പരാഗൻ വരയിൽ, കെ. സർഹബിൽ, കെ. അബ്ദുല്ലഹാജി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. തുടർച്ചയായി വിവിധ കാർഷിക പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന നെരുവമ്പ്രം യു.പി സ്‌കൂളിലെ കുട്ടികളുടെ കാർഷികപ്രവർത്തനങ്ങൾ ക്രോഡീകരിച്ചുകൊണ്ട് തയാറാക്കിയ ഫോട്ടോ ആൽബത്തി​െൻറ പ്രകാശനവും മന്ത്രി വി.എസ്. സുനിൽകുമാർ നിർവഹിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.