മേൽപാലം നീട്ടൽ: ടെൻഡർ അവസാനഘട്ടത്തിൽ

നീലേശ്വരം: റെയിൽവേ സ്റ്റേഷനിലെ മേൽനടപ്പാലം കിഴക്കുഭാഗത്തേക്ക് നീട്ടുന്നതിനുള്ള ടെൻഡർ നടപടികൾ അവസാനഘട്ടത്തിലാണെന്ന് പി. കരുണാകരൻ എം.പി അറിയിച്ചു. മലയോരപഞ്ചായത്തുകളിൽനിന്നുള്ള യാത്രക്കാർക്കുകൂടി ഉപകാരപ്പെടുംവിധമാണ് മേൽനടപ്പാലം നീട്ടുന്നത്. ഇതിന് മാസങ്ങൾക്കുമുമ്പുതന്നെ ടെൻഡർ ക്ഷണിച്ചിരുന്നു. ടെൻഡർ വൈകുന്നത് വികസനപ്രവർത്തനങ്ങളുടെ വേഗം കുറക്കുന്നത് നഗരസഭ ചെയർമാൻ പ്രഫ. കെ.പി. ജയരാജനും റെയിൽവേ അധികൃതരുടെ ശ്രദ്ധയിൽപെടുത്തിയിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.