റോഡ്​ ഉദ്​ഘാടനം അല​േങ്കാലപ്പെടുത്തി; ലീഗ്​ പ്രവർത്തകർക്കെതിരെ കേസ്​

കാഞ്ഞങ്ങാട്: നഗരസഭ ചെയർമാൻ നടത്തിയ റോഡ് ഉദ്ഘാടനം അലേങ്കാലപ്പെടുത്തിയതിന് അഞ്ച് മുസ്ലിം ലീഗ് പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തു. ബുധനാഴ്ച വൈകീട്ട് 4.30ഒാടെ നഗരസഭയിലെ 36ാം വാർഡിൽപ്പെട്ട കല്ലൂരാവി പള്ളി റോഡി​െൻറ ഉദ്ഘാടനത്തിനിടയിലാണ് സംഭവം. ലീഗ് പ്രവർത്തകരായ ജംഷീർ, ആമിർ, ഉമൈർ എന്നിവർ ഉൾപ്പെടെ അഞ്ചുപേർക്കെതിരെയാണ് േഹാസ്ദുർഗ് പൊലീസ് കേസെടുത്തത്. ചെയർമാൻ ഉദ്ഘാടന പ്രസംഗം നടത്തുന്നതിടെ വേദിക്ക് മുന്നിൽ നിന്ന് അസഭ്യംപറയുകയും പരിപാടി അലേങ്കാലപ്പെടുത്താൻ ശ്രമിക്കുകയുമാണുണ്ടായത്. പൊലീസ് എത്തിയാണ് ഇവരെ പിന്തിരിപ്പിച്ചത്. വൈസ്ചെയർപേഴ്സൻ എൽ. സുലൈഖ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മഹമൂദ് മുറിയനാവി എന്നിവരും വേദിയിലുണ്ടായിരുന്നു. മറുഭാഗത്ത് സി.പി.എം പ്രവർത്തകരും സംഘടിച്ചുനിന്നത് ഏറെനേരത്തേക്ക് സംഘർഷാന്തരീക്ഷം സൃഷ്ടിച്ചു. നഗരസഭ സെക്രട്ടറിയുടെ പരാതിപ്രകാരമാണ് കേസെടുത്തത്. 30 വർത്തോളമായി തകർന്നുകിടന്നിരുന്ന റോഡ് നഗരസഭ അഞ്ചു ലക്ഷം ചെലവിട്ടാണ് കോൺക്രീറ്റ് ചെയ്തതെന്ന് അധികൃതർ പറഞ്ഞു. ചൊവ്വാഴ്ച ചേർന്ന കൗൺസിൽ യോഗത്തിൽ റോഡ് ബുധനാഴ്ച വൈകീട്ട് ഗതാഗതത്തിന് തുറന്നുകൊടുക്കാൻ തീരുമാനിച്ചിരുന്നു. എന്നാൽ, ഒൗപചാരികമായ ഉദ്ഘാടനം നടത്തുന്നതിനുമുമ്പ് ബുധനാഴ്ച രാവിലെ ലീഗ് പ്രവർത്തകരുടെ നേതൃത്വത്തിൽ കൗൺസിലർ സക്കീന യൂസഫ് റോഡി​െൻറ പ്രതീകാത്മക ഉദ്ഘാടനം നിർവഹിച്ചിരുന്നു. വികസന പ്രവർത്തനങ്ങളിലും നഗരസഭയുടെ പരിപാടികളിലും യു.ഡി.എഫിനെ അവഗണിക്കുന്നുവെന്ന് ആരോപിച്ചായിരുന്നു ഇത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.