സ്​കൂൾ ബസ്​ തടഞ്ഞു; പരി​ഭ്രാന്തരായി വിദ്യാർഥികൾ

കാഞ്ഞങ്ങാട്: ടെമ്പോ ട്രാവലർ ഡ്രൈവർമാരുടെ സംഘം സ്കൂൾ ബസ് തടഞ്ഞത് പിഞ്ചു വിദ്യാർഥികളെ ഏറെനേരം പരിഭ്രാന്തിയിലാക്കി. ബസി​െൻറ ചില്ലിന് അടിച്ചും ഡ്രൈവറെ കൈയേറ്റം ചെയ്യാൻ ശ്രമിച്ചും പ്രകോപനമുണ്ടാക്കിയതോടെ കുട്ടികൾ കൂട്ടത്തോടെ നിലവിളിച്ചു. ഒടുവിൽ നാട്ടുകാരും പൊലീസുമെത്തിയാണ് നിയമം കൈയിലെടുത്തവരെ പിന്തിരിപ്പിച്ചത്. ബുധനാഴ്ച വൈകീട്ട് കാഞ്ഞങ്ങാട്ടാണ് സംഭവം. ഹോസ്ദുർഗ് യു.ബി.എം.സി എ.എൽ.പി സ്‌കൂളിലെ ബസാണ് ഡ്രൈവർമാർ സംഘടിച്ചെത്തി തടഞ്ഞത്. കുട്ടികൾ കൂടുതലുണ്ടെന്നായിരുന്നു ഇവരുടെ വാദം. വിവരമറിഞ്ഞ് ഹോസ്ദുർഗ് പൊലീസെത്തി. തുടർന്ന് വാഹനം തടയാനെത്തിയവർ പിൻവാങ്ങി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.