മൈസൂരുവില്‍നിന്ന് തലശ്ശേരി വഴിയാണ് പണം കൊണ്ടുവന്നത് വടകര: മൈസൂരുവില്‍നിന്ന് കടത്തുകയായിരുന്ന 89.59 ലക്ഷം രൂപയുടെ കുഴല്‍പ്പണവുമായി മൂന്നു പേര്‍ വടകരയില്‍ അറസ്റ്റിലായി. വില്യാപ്പള്ളി സ്വദേശികളായ നീലിയാറത്ത് കുനി സൈദ്(34), ബി.കെ. മന്‍സില്‍ ബദറുദ്ദീന്‍(36), വി.കെ. ഹൗസില്‍ ബഷീര്‍(42) എന്നിവരെയാണ് റൂറല്‍ എസ്.പി ജി. ജയ്ദേവന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് ഡിവൈ.എസ്.പി സി.ആര്‍. സന്തോഷ്, സി.ഐ ടി. മധുസൂദനന്‍ നായര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംയുക്ത സ്ക്വാഡ് പിടികൂടിയത്. ബുധനാഴ്ച പുലര്‍ച്ച ഒരു മണിയോടെ കൈനാട്ടിയില്‍ നിന്നാണ് സംഘം പിടിയിയത്. അഴിയൂര്‍ എക്സൈസ് ചെക്ക് പോസ്റ്റിന് സമീപം പൊലീസ് കൈകാണിച്ചിട്ടും നിര്‍ത്താതെപോയ കെ.എല്‍ 18 യു1843 മൈക്ര കാറിനെ പിന്തുടര്‍ന്നാണ് കൈനാട്ടി സിഗ്നലിൽ പിടികൂടിയത്. കാറിെൻറ പിന്‍സീറ്റില്‍ പ്രത്യേക അറയുണ്ടാക്കിയാണ് പണം സൂക്ഷിച്ചത്. 2000, 500 നോട്ടുകളാണുണ്ടായിരുന്നത്. മൈസൂരുവില്‍നിന്ന് തലശ്ശേരി വഴിയാണ് ഇവര്‍ പണം കൊണ്ടുവന്നത്. വില്യാപ്പള്ളി അടക്കമുള്ള പ്രദേശങ്ങളില്‍ വിതരണം ചെയ്യാനാണിതെന്ന് പ്രതികള്‍ പൊലീസിനോട് പറഞ്ഞതായി റൂറല്‍ എസ്.പി ജി. ജയ്ദേവ് വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. പ്രതികളെയും പണവും കോടതിയില്‍ ഹാജരാക്കി. കോടതി റിപ്പോര്‍ട്ട് ലഭിച്ചശേഷം പണം എന്‍ഫോഴ്സ്മെൻറിന് കൈമാറുമെന്ന് പൊലീസ് അറിയിച്ചു. എസ്.ഐ ഗംഗാധരന്‍, എ.എസ്.ഐ കെ.പി. രാജീവന്‍, സീനിയര്‍ സി.പി.ഒമാരായ കെ. യൂസഫ്, പ്രദീപന്‍, സി.പി.ഒ മാരായ ഷാജി, ഷിനു, ഷിറാജ്, അജേഷ് എന്നിവരും പരിശോധന സംഘത്തിലുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.