വ്യാപക കൃഷിനാശം കോരിച്ചൊരിഞ്ഞ കാലവർഷത്തിൽ സംസ്ഥാനത്തിെൻറ പല ഭാഗങ്ങളിലും നാശനഷ്ടം. മലപ്പുറം, പാലക്കാട്, കോഴിക്കോട് ജില്ലകളിൽ ഉരുൾപൊട്ടലുണ്ടായി. മലപ്പുറം ജില്ലയുടെ മലയോരമേഖലകളായ നിലമ്പൂർ, പൂക്കോട്ടുംപാടം, എടക്കര ഭാഗങ്ങളിലും വ്യാപക നാശനഷ്ടമുണ്ടായി. നിലമ്പൂരും പടിഞ്ഞാെറക്കരയിലും ഒാരോ ആളുകളെ കാണാതായി. പാലക്കാട് ജില്ലയിൽ പാലക്കയം വില്ലേജിലെ പായ്പുല്ല്, ഇഞ്ചിക്കുന്ന് എന്നിവിടങ്ങളിലുണ്ടായ ഉരുൾപൊട്ടലിനെതുടർന്ന് ഒരു വീട് പൂർണമായും നാല് വീടുകൾ ഭാഗികമായും തകർന്നു. മണ്ണിടിച്ചിലിനെതുടർന്ന് ഇവിടേക്കുള്ള ഗതാഗതം തടസ്സപ്പെട്ടു. മലപ്പുറത്ത് പന്തീരായിരം വനത്തിലാണ് ഉരുൾപൊട്ടിയത്. ആഢ‍്യൻപാറ ചെറുകിട ജലവൈദ‍്യുത പദ്ധതിയുടെ തുരങ്കത്തിൽ മണ്ണടിഞ്ഞതിനെ തുടർന്ന് പ്രവർത്തനം നിർത്തിവെച്ചു. വടപുറത്ത് കുതിരപ്പുഴയിലാണ് ഒരാളെ കാണാതായത്. കരിമ്പുഴയിൽ ഒഴുക്കിൽപ്പെട്ടയാളെ ഇതുവരെ കണ്ടെത്താനായിട്ടില്ല. പടിഞ്ഞാറെക്കരയിൽ വള്ളം മറിഞ്ഞാണ് ഒരാളെ കാണാതായത്. കോഴിേക്കാട്-നിലമ്പൂർ-ഗൂഡല്ലൂർ റോഡിൽ ചിലയിടങ്ങളിൽ വെള്ളം കയറി ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു. കോട്ടയം ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പ് പ്രവർത്തിക്കുന്ന എല്ലാ സ്കൂളുകൾക്കും കോട്ടയം നഗരസഭയിെലയും ആർപ്പൂക്കര, അയ്മനം, കുമരകം, തിരുവാർപ്പ്, മണർകാട്, വിജയപുരം എന്നീ ഗ്രാമപഞ്ചായത്തുകളിെലയും ഹയർ സെക്കൻഡറി വരെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അംഗൻവാടികൾക്കും വ്യാഴാഴ്ച ജില്ല കലക്ടർ അവധി പ്രഖ്യാപിച്ചു. സംസ്ഥാന സർക്കാറോ ബോർഡുകളോ നടത്തുന്ന പരീക്ഷകൾക്ക് മാറ്റമില്ല. അധ്യാപകരും മറ്റു ജീവനക്കാരും സ്കൂളിൽ ഹാജരാകണം. അട്ടപ്പാടിയിൽ രണ്ട് ലക്ഷത്തിലേറെ രൂപയുടെ നാശനഷ്ടമുണ്ടായതായി തഹസിൽദാർ അറിയിച്ചു. ഭവാനിപുഴയിൽ അകപ്പെട്ട അഗളി വില്ലേജിലെ പട്ടിമാളം സ്വദേശികളായ സുഗുണൻ, വത്സമ്മ എന്നിവരെ രക്ഷപ്പെടുത്തി. ആലപ്പുഴ കുട്ടനാട് കിഴക്കൻ മേഖലയിലെ പല തുരുത്തുകളും ഒറ്റപ്പെട്ട നിലയിലാണ്. കുട്ടനാട് ഉൾപ്പെടെ നാല് താലൂക്കുകളിൽ വെള്ളപ്പൊക്ക ഭീഷണിമൂലം വ്യാഴാഴ്ച വിദ്യാലയങ്ങൾക്ക് അവധി നൽകി. കുട്ടനാട്ടിൽ രണ്ടാംകൃഷി തുടങ്ങിയ ഏക്കറുകണക്കിന് പാടശേഖരങ്ങളിൽ പലയിടത്തും മടവീണ് കൃഷി നശിച്ചു. വയനാട്ടിൽ മഴക്ക് തീവ്രത കുറഞ്ഞെങ്കിലും ഗ്രാമങ്ങൾ വെള്ളപ്പൊക്കക്കെടുതിയിലാണ്. കോഴിക്കോട് തിരുവമ്പാടി, കോടഞ്ചേരി മലയോര മേഖലയിൽ ഉരുൾപൊട്ടലിൽ വ്യാപക നാശമുണ്ടായി. ആളുകളെ മാറ്റിപ്പാർപ്പിക്കാൻ അഞ്ച് പുനരധിവാസ ക്യാമ്പുകൾ തുടങ്ങി. എറണാകുളം ജില്ലയിൽ കോതമംഗലം താലൂക്കിലെ വടാട്ടുപാറ, ഇടമലയാർ മേഖലകളും കുട്ടമ്പുഴ മേഖലയിലെ പത്തോളം ആദിവാസി കുടികളും ഒറ്റപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.