ആരോഗ്യ പുരസ്കാരത്തി​െൻറ നിറവിൽ ഇരിക്കൂർ സാമൂഹിക ആരോഗ്യകേന്ദ്രം

ഇരിക്കൂർ: ഗ്രാമീണമേഖലയിൽ സംസ്ഥാനത്ത് മികച്ച ചികിത്സയും സൗകര്യങ്ങളും ഒരുക്കിയതിന് ഇരിക്കൂർ ഗവ. സാമൂഹിക ആരോഗ്യകേന്ദ്രത്തിന് സംസ്ഥാന സർക്കാറി​െൻറ ആരോഗ്യ പുരസ്കാരം. രണ്ടുലക്ഷം രൂപയും പ്രശസ്തിപത്രവുമടങ്ങുന്നതാണ് പുരസ്കാരം. 24 മണിക്കൂറും പ്രവർത്തിക്കുന്ന ജില്ലയിലെ ഒന്നാമത്തെ ഗ്രാമീണ ആതുരകേന്ദ്രമാണിത്. രാവിലെ ഒമ്പതുമുതൽ ഉച്ച ഒരുമണിവരെയും ഉച്ച രണ്ടുമുതൽ രാത്രി എട്ടുമണി വരെയും രണ്ട് ഷിഫ്റ്റുകളിലായി ഡോക്ടറുടെ സേവനം ലഭിക്കും. കിടത്തിചികിത്സ സൗകര്യവുമുണ്ട്. കിടത്തിചികിത്സ നടത്തുന്ന രോഗികൾക്ക് ഭക്ഷണം സൗജന്യമായി നൽകുന്നു. സന്നദ്ധസംഘടനകളുടെ സഹായത്തോടെയാണിത്. ഒ.പിയിലെത്തുന്ന എല്ലാ രോഗികൾക്കും ചുക്കുകാപ്പി നൽകുന്നുണ്ട്. ബ്ലഡ്ബാങ്കും ലബോറട്ടറിയും പ്രഷർ, ഷുഗർ, കൊളസ്ട്രോൾ രോഗികൾക്കായുള്ള എൽ.സി.ഡി ക്ലിനിക് എല്ലാ ബുധനാഴ്ചയും പ്രവർത്തിക്കുന്നു. കുട്ടികൾക്കായുള്ള പ്രതിരോധ കുത്തിവെപ്പ്, മാനസികാരോഗ്യ ക്ലിനിക്, ഈവനിങ് ഒ.പി, രാത്രിയിൽ പ്രവർത്തിക്കുന്ന അത്യാഹിത വിഭാഗം, സാന്ത്വന പരിചരണ പാലിയേറ്റിവ് വിഭാഗം, ഇ.സി.ജി ലാബ്, പേപ്പട്ടി വിഷബാധക്കെതിരെയുള്ള കുത്തിവെപ്പ് എന്നീ സൗകര്യങ്ങൾ ഇവിടെ ലഭ്യമാണ്. ആശുപത്രിക്ക് ഇത്തരത്തിലുള്ള സൗകര്യമൊരുക്കുന്നതിൽ പ്രവാസികൾക്ക് മുഖ്യപങ്കുണ്ട്. യു.എ.ഇ - ദുബൈ ഇരിക്കൂർ പഞ്ചായത്ത് കെ.എം.സി.സി, നന്മ ദുബൈ, ഒലിവ് ഒമാൻ, ജി.സി.സി-കെ.എം.സി.സി എന്നീ സംഘടനകളുടെ പിന്തുണയും ആശുപത്രിക്ക് ലഭിക്കുന്നുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.