പൊന്നുവിളയിക്കാനൊരുങ്ങി സ്വയംസഹായ സംഘം

കൊളച്ചേരി: എട്ട് വർഷത്തോളമായി തരിശായി കിടന്ന വയലിൽ പൊന്ന് വിളയിക്കാനൊരുങ്ങി സ്വയംസഹായ സംഘം. കൊളച്ചേരി പഞ്ചായത്തിലെ കോടിപ്പോയിൽ വാർഡിൽ തരിശായിക്കിടന്ന പത്ത് ഏക്കറോളം വരുന്ന വയലുകളിൽ കോടിപ്പോയിൽ ഹരിത സ്വയംസംഘം നെൽകൃഷിക്ക് തുടക്കമിട്ടു. കൊളച്ചേരി ഗ്രാമ പഞ്ചായത്ത്, കൃഷിഭവൻ എന്നിവയുടെ സഹായത്തോടെയാണ് കൃഷി. വർഷങ്ങൾക്കുമുമ്പ് നെൽകൃഷി ചെയ്തിരുന്ന ഈ ഭൂമി ഏറെക്കാലമായി തരിശായി കിടക്കുകയായിരുന്നു. ഇവിടെയാണ് കർഷകരുടെയും ഭൂവുടമകളുടെയും നേതൃത്വത്തിൽ മുസ്തഫ കോടിപ്പോയിൽ ചെയർമാനായും എം.വി. മുസ്തഫ കൺവീനറായും സ്വയംസഹായസംഘം രൂപവത്കരിച്ച് കൃഷിക്കിറങ്ങിയത്. തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി അമ്പതോളം പേർ തൊഴിലെടുത്താണ് നിലമൊരുക്കിയത്. കൃഷി ഓഫിസർ വിത്ത് എത്തിച്ചു നൽകി. പത്ത് ടൺ നെല്ല് കൃഷി ചെയ്യാനാണ് ലക്ഷ്യമിടുന്നത്. ഞാറു നടീൽ കൊളച്ചേരി പഞ്ചായത്ത് വൈസ് പ്രസിഡൻറ് എം. അനന്തൻ ഉദ്ഘാടനം ചെയ്തു. ഹരിത സ്വയംസഹായ സംഘം ചെയർമാൻ മുസ്തഫ കോടിപ്പോയിൽ അധ്യക്ഷത വഹിച്ചു. പെരുമാച്ചേരി പാടശേഖര സമിതി കൺവീനർ സി.ഒ. കുഞ്ഞിക്കണ്ണൻ, കൃഷി ഓഫിസർ എ. പ്രവീണ, എൻ.ആർ.ഇ.ജി ഓവർസിയർ നിഷ, കൃഷി അസി. ശശിധരൻ, ഹരിത സ്വയംസഹായ സംഘം കൺവീനർ എം.വി. മുസ്തഫ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.