നവീകരണ കലശവും പുനഃപ്രതിഷ്​ഠയും

കണ്ണൂര്‍: ഏച്ചൂര്‍ കോട്ടം ശിവക്ഷേത്രത്തില്‍ നവീകരണ കലശവും പുനഃപ്രതിഷ്ഠാകർമവും ജൂൺ 14ന് തുടങ്ങുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. നാളെ വൈകീട്ട് 5.30ന് കലവറ നിറക്കല്‍ ഘോഷയാത്ര. തുടര്‍ന്ന് ആചാര്യവരണം, പശുദാന പുണ്യാഹം, പുതിയ ശ്രീകോവില്‍ സമര്‍പ്പണം എന്നീ ചടങ്ങുകള്‍ നടക്കും. 20ന് ഉച്ചക്ക് ശ്രീഭൂതബലിയും തിടമ്പെഴുന്നള്ളത്തും തിരുനൃത്തത്തോടും കൂടി കലശച്ചടങ്ങുകള്‍ സമാപിക്കും. വാര്‍ത്തസമ്മേളനത്തില്‍ എം.കെ. ആനന്ദകൃഷ്ണന്‍, കെ.കെ. ബിജേഷ്, എ.പി. പത്മനാഭന്‍, സി.വി. രാമകൃഷ്ണന്‍ എന്നിവര്‍ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.